തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജോര്‍ദാന്‍ താഴ്വരകൂടി ഇസ്രാഈലിന്റെ ഭാഗമാക്കും: നെതന്യാഹു
ഗാസ: സെപ്തംബര്‍ 17 ന് നടക്കാനിരിക്കുന്ന തെരെഞ്ഞടുപ്പില്‍ വിജയിച്ചാല്‍ വെസ്റ്റ് ബാങ്കിലെ ജോര്‍ദാന്‍ താഴ്വരകൂടി ഇസ്രാഈലിന്റെ ഭാഗമാക്കുമെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനക്കതിരേ യു.എന്‍.
ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഗുരുതരമായ നിയമലംഘനമാണെന്ന് യു. എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് അറിയിച്ചു. ഇസ്രാഈല്‍ ഇത്തരത്തിലുള്ള നടപടികള്‍ തുടര്‍ന്നാല്‍ മേഖലയിലെ സമാധാനം തകരുമെന്നും ഇദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസമാണ് ടെലിവിഷന്‍ പ്രസംഗത്തിനിടെ നെതന്യാഹു വിവാദ പരാമര്‍ശം നടത്തിയത്. 'തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഇസ്രാഈലിന്റെ സ്ഥലപരിധികൂട്ടാന്‍ ഒരുസ്ഥലം ഞാന്‍ കണ്ടിട്ടുണ്ട്.' തന്റെ സമീപത്തുള്ള മാപ്പില്‍ ജോര്‍ദാനെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇസ്രാഈലിന്റെ അധികാരപരിധിയിലേക്ക് ജോര്‍ദാന്‍ പ്രവിശ്യകൂടി ഉള്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' അദ്ദേഹം പറഞ്ഞു.
പ്രസതാവനക്കെതിരേ അറബ് ലീഗ് നാഷന്‍സ് വിമര്‍ശനം ഉന്നയിക്കുകയും നെതന്യാഹുവിന്റെ തീരുമാനം അപകടകരമാണെന്നും അഭിപ്രായപ്പെടുകയും ചെയ്തു. ജോര്‍ദാന്‍ താഴ്വര കൈയടക്കിയാല്‍ ഇസ്രാഈലുമായുള്ള എല്ലാ കരാറുകളും ഇതോടെ അവസാനിപ്പിക്കുമെന്ന് ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ്അബ്ബാസ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."