സംസ്ഥാനത്തെ എല്ലാ ക്ലാസ്മുറികളും ഹൈടെക് ആക്കും: മന്ത്രി തോമസ് ഐസക്
താമരശേരി: പൊതുവിദ്യാലയങ്ങളിലെ എല്ലാ ക്ലാസ്മുറികളും ഹൈടെക് ആക്കുന്നതിനു വേണ്ടണ്ട നടപടികള്‍ സ്വീകരിച്ചതായി മന്ത്രി തോമസ് ഐസക്.
ഈ വര്‍ഷാവസാനത്തോടെ എല്ലാ ക്ലാസ്മുറികളിലേക്കും ലാപ്‌ടോപും എല്‍.സി.ഡി പ്രൊജക്ടറും സ്‌ക്രീനും വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കൊടുവള്ളി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി ക്രിസ്റ്റലിന്റെ ആഭിമുഖ്യത്തില്‍ നടന്ന സമഗ്ര വിദ്യാലയ വികസന പദ്ധതി രേഖാ സമര്‍പ്പണവും എസ്.എസ.്എല്‍.സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നതവിജയികളെ അനുമോദിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദഹം.
മണ്ഡലത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനുള്ള മേജര്‍ കുടിവെള്ള പദ്ധതിക്കും താമരശേരി, കൊടുവള്ളി ബൈപ്പാസിനും ബജറ്റില്‍ ഫണ്ടണ്ട് വകയിരുത്തിയതിനു പുറമെ ആവശ്യമായ തുക അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ബന്ധിപ്പിക്കാനായുള്ള സോഫ്റ്റ്‌വെയര്‍ ലോഞ്ചിങ്ങും മന്ത്രി നിര്‍വഹിച്ചു.
കാരാട്ട് റസാഖ് എം.എല്‍.എ അധ്യഷനായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ടി വനജ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. സരസ്വതി, അഡ്വ. പി.കെ ബബിത, എന്‍.സി ഉസ്സയിന്‍, വി.സി അബ്ദല്‍ ഹമീദ്, കട്ടിപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്, നന്‍മ കണ്‍വീനര്‍ കെ. ബാബു, ബി.പി.ഒ വി.എം മെഹറലി, സോമന്‍ പിലാത്തോട്ടം സംസാരിച്ചു.
ക്രിസ്റ്റല്‍ കണ്‍വീനര്‍ ടി.കെ അരവിന്ദാക്ഷന്‍ സ്വാഗതവും ചെയര്‍മാന്‍ എം. ഇസ്മയില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."