നഗരമധ്യത്തില്‍ അനാശാസ്യം: പണം വാങ്ങി പ്രതിയെ രക്ഷപ്പെടുത്തിയതായി ആക്ഷേപം
ആലുവ : നഗരമധ്യത്തിലെ ലോഡ്ജില്‍ നടന്ന അനാശ്യാസ പ്രവര്‍ത്തനത്തിലെ പ്രതിയായ യുവതിയെ പൊലീസ് പണം വാങ്ങി രക്ഷപ്പെടുത്തിയതായി ആക്ഷേപം.
ആലുവ നഗരത്തിലെ ഒരു സ്വകാര്യ ലോഡ്ജില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം അനാശ്യാസം പിടികൂടിയത്. ആലുവ സി.ഐ. പിടികൂടിയ അനാശ്യാസ സംഘത്തിലെ പ്രതിയും, ഇടനിലക്കാരിയുമായ യുവതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞതായും, രണ്ടുപേരെ പിടികൂടിയെന്നുമായിരുന്നു പൊലീസ് ഭാഷ്യം.
എന്നാല്‍ അനാശ്യാസത്തിനിടയില്‍ പിടിക്കപ്പെട്ട യുവതി നഗരമധ്യത്തില്‍ പൊലീസിനെ വെട്ടിലാക്കി എങ്ങനെ രക്ഷപ്പെട്ടെന്ന ചോദ്യത്തിന് പൊലീസിന് ഉത്തരമില്ല.
ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഈ യുവതിയില്‍ നിന്നും പണം പറ്റിയ ശേഷം ഇവരെ ഓടി രക്ഷപ്പെടാന്‍ അനുവദിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. കേസിലെ ഇടനിലക്കാരിയായ യുവതി പറവൂര്‍ പെണ്‍വാണിഭ കേസില്‍ അടക്കം പ്രതിചേര്‍ക്കപ്പെട്ട ആളായിരുന്നു എന്നാണ് ആരോപണം.
കൂടാതെ പ്രതിചേര്‍ക്കപ്പെട്ട ലോഡ്ജ് ഉടമയെ പൊലീസ് മനപ്പൂര്‍വ്വം കേസില്‍ കുടുക്കുകയായിരുന്നുവെന്നും പരാതിയുണ്ട്. ഉച്ചസമയത്ത് പിടിക്കപ്പെട്ട കേസില്‍ രാത്രിയായിട്ടും മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കാതെ പൊലീസ് ഒളിച്ചുകളി നടത്തിയിരുന്നു.
സംഭവം വിവാദമായതോടെ ചില മാധ്യമങ്ങള്‍ക്ക് മാത്രം വാര്‍ത്ത നല്‍കി പൊലീസ് കൈകഴുകുകയായിരുന്നു. കേസില്‍ അകപ്പെട്ട പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരിയില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.
പൊലീസ് നടപടിമൂലം സംസ്ഥാനത്തെ മുഖ്യ പെണ്‍വാണിഭ സംഘത്തെക്കുറിച്ചുള്ള അന്വേഷണം തന്നെയാണ് ഇല്ലാതായത്.
ലോഡ്ജ് ഉടമയെ കേസില്‍ പ്രതിയാക്കാതിരിക്കാനും, മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കാതിരിക്കുവാനും ലോഡ്ജ് ഉടമയോട് പൊലീസ് ഇടനിലക്കാര്‍ വഴി പണം ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.
പണം നല്‍കാത്തതിനാല്‍ കേസില്‍ പ്രതിയാക്കുകയും, പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍. മൂന്നുതവണ കീറിക്കളഞ്ഞതായും പറയുന്നു. പൊലീസിന്റെ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
അര്‍ദ്ധരാത്രിയില്‍ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ പ്രതികളെ ഹാജരാക്കാനെത്തിയ പൊലീസിന് മജിസ്‌ട്രേറ്റിന്റെ നിശിത വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു.
അനാശ്യാസത്തിന് പിടിയിലായ പെണ്‍കുട്ടിയെ ഒഴിവാക്കുകയും, ലോഡ്ജ് ഉടമയെയും, മറ്റൊരാളെയും മാത്രം ഹാജരാക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തണമെന്നും മജിസ്‌ട്രേറ്റ് ആവശ്യപ്പെടുകയായിരുന്നു. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനായ ലോഡ്ജ് ഉടമയെ മനപ്പൂര്‍വ്വം വ്യക്തിഹത്യ നടത്തുന്നതിന് ആസൂത്രിതമായ ശ്രമം നടന്നതായും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."