സൊസൈറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടുന്നു
ഹരിപ്പാട്: കുമാരപുരം 2147-ാം നമ്പര്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ ഭരണ സമിതി തിരഞ്ഞെടുപ്പിലാണ് കെ.പി.സി.സി നേതാക്കള്‍ പരസ്പരം ഏറ്റുമുട്ടുന്നത്. കെ.പി.സി.സി അംഗങ്ങളായ എം.എം ബഷീറിന്റേയും, എ.കെ രാജന്റേയും നേതൃത്വത്തിലുള്ള രണ്ടു പാനലുകള്‍ ആണ് മത്സരിക്കുന്നത്.
നിലവില്‍ എം.എം ബഷീറാണ് ഭരണ സമിതി പ്രസിഡന്റ്. എ.കെ.രാജന്‍ മൂന്ന് തവണ ഇതേ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു.
എല്ലാത്തവണയും പാര്‍ട്ടി സമവായത്തിലൂടെ ആണ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത്. എന്നാല്‍ ഇത്തവണ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഏഴു പേരടങ്ങുന്ന ഒരു ഉപസമിതിയെയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് നിയോഗിച്ചത്.
സമിതിയുടെ തീരുമാന പ്രകാരം രണ്ടു നേതാക്കളും വ്യത്യസ്ഥ സീറ്റുകളില്‍ പത്രിക നല്‍കാനായിരുന്നു നിര്‍ദേശിച്ചത്. എന്നാല്‍ ഇതിനു വിപരീതമായി രണ്ടുപേരും നിക്ഷേപക വിഭാഗത്തിലേക്കാണ് പത്രിക നല്‍കിയത്. രണ്ടു വിഭാഗങ്ങളും തങ്ങളാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പാനല്‍ എന്നാണ് അവകാശപ്പെടുന്നത്. ഇത് പാര്‍ട്ടി അണികളില്‍ കടുത്ത ആശയകുഴപ്പമാണ് ഉണ്ടാക്കിയിരിക്കുന്നത്. നേതാക്കള്‍ തമ്മിലുള്ള ഈ കിട മത്സരം തുടര്‍ന്നു വരുന്ന ഇലക്ഷന് പാര്‍ട്ടിക്ക് കനത്ത നഷ്ടം ഉണ്ടാക്കും. കൂടാതെ സാധാരണക്കാരായ പാര്‍ട്ടി അണികള്‍ ആശയ കുഴപ്പത്തിലാണ്. ഏതു പാനലിലാണ് വോട്ട് ചെയ്യേണ്ടത് എന്നും കൂടാതെ ഔദ്യോഗിക പാനല്‍ ഏതാണ് എന്നും പാര്‍ട്ടി നേതൃത്വം അറിയിക്കണമെന്നും തൃക്കുന്നപ്പുഴ മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ അവശ്യപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."