'നിലവിലെ സെക്രട്ടറിയെ സ്ഥലമാറ്റിയ സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി നടപ്പിലാക്കണം'
കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ സെക്രട്ടറിയെ സ്ഥലം മാറ്റികൊണ്ടുളള ഉത്തരവ് പാലിക്കാന്‍ പഞ്ചായത്ത് ഭരണസമിതി ഉടന്‍ തയ്യാറാകണമെന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍. പഞ്ചായത്തില്‍ നിലവിലുണ്ടായിരുന്ന സെക്രട്ടറി ബിജിജോസഫിനെ പഞ്ചായത്തില്‍ നിന്നും സ്ഥലം മാറ്റിയെങ്കിലും ഉത്തരവ് നടപ്പിലാക്കാതെ, പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതി ഇവരെ നിലനിര്‍ത്താനായി പഞ്ചായത്ത് കമ്മറ്റിയില്‍ പ്രമേയം പാസാക്കുകയായിരുന്നു. ഇതിനായി പഞ്ചായത്ത് ഭരണസമിതി അടിയന്തരയോഗം ചേരുകയും ചെയ്തു. എന്നാല്‍ പഞ്ചായത്തീരാജ് സെക്ഷന്‍ 179(4) ന്റെ പ്രകടമായ ലംഘനമാണ് യു.ഡി.എഫ് ഭരണസമിതിയുടെ പ്രമേയം എന്ന് ഇടതുഅംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
പ്രസിഡന്റിന്റെ എല്ലാ കൊള്ളരുതായ്മകള്‍ക്കും തലകുലുക്കി കൂട്ടുനില്‍ക്കുന്ന നിലവിലെ സെക്രട്ടറിയെ ഏതുവിധേനയും പഞ്ചായത്തില്‍ നിലനിര്‍ത്താനായി പ്രമേയം പാസാക്കിയത് പഞ്ചായത്ത് രാജ് ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും കടകവിരുദ്ധമാണ്. സര്‍ക്കാര്‍ ജീവനക്കാരിയായ സെക്രട്ടറിയെ സര്‍ക്കാരിനോ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഏതെങ്കിലും അധികാര സ്ഥാനത്തിനോ ഏത് സമയത്തും സ്ഥലംമാറ്റാമെന്നിരിക്കെ ഭരണസമിതിയുടെ തീരുമാനം സര്‍ക്കാരിനോടുള്ള വെല്ലുവിളിയാണെന്നും ഈ തീരുമാനത്തിന് കൂട്ടുനില്‍ക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഇ. ജലാലിന്റെ നേതൃത്വത്തില്‍ ഇടുതുതപക്ഷ അംഗങ്ങല്‍ വാക്കൗട്ട് നടത്തുകയായിരുന്നു. നിലവിലെ സെക്രട്ടറിയെ അടിയന്തരമായി സ്ഥലം മാറ്റണമെന്നും ഇടത് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."