ചാക്ക ഐ.ടി.ഐയില്‍ വിദ്യാര്‍ഥി സംഘട്ടനം; എസ്.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റു
തിരുവനന്തപുരം: ചാക്ക ഐ.ടി.ഐയിലുണ്ടായ വിദ്യാര്‍ഥി സംഘട്ടനത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. കോളജിലെ ഇരുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറെ നാളായി ഉണ്ടായിരുന്ന സംഘര്‍ഷമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ഒന്നാം വര്‍ഷ എസി ടെക്നീഷ്യന് വിദ്യാര്‍ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ വെട്ടുകാട് സ്വദേശി ആദിത്യനാണ്(19)കുത്തേറ്റത്. വാരിയെല്ലിനു താഴെ കുത്തേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. എ.ബി.വി.പി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം.
കോളജിലെ പ്രശ്നങ്ങളെത്തുടര്ന് രണ്ടാഴ്ചയായി സസ്പെന്‍ഷനിലായിരുന്ന വിദ്യാര്‍ഥികള്‍ വീണ്ടും കോളജിലെത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായതെന്ന് പൊലിസ് പറഞ്ഞു. ഇവര്‍ ആദിത്യനും സംഘവുമായി വാക്കേറ്റമുണ്ടാവുകയും അത് കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. തുടര്‍ന്ന് ആദിത്യനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അവിടെ വെച്ചും വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി. കുത്തിയ സംഘത്തിലെ രണ്ടുപേര്‍ ഇവിടെ ചികിത്സ തേടിയെത്തിയെത്തിരുന്നു. ഇരുകൂട്ടരും നേര്‍ക്കുനേര്‍ കണ്ടതാണ് വീണ്ടും സംഘട്ടനത്തിനിടയാക്കിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മെഡിക്കല്‍ കോളജ് പൊലിസ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു. കുത്തേറ്റ ആദിത്യന്റെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലിസ് അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ആദിത്യന്റെനില മെച്ചപ്പെട്ടുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി മുരളി, വി.എസ് പത്മകുമാര്‍ എന്നിവര്‍ ആദിത്യനെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."