സി.പി.എം പ്രതിഷേധ കൂട്ടായ്മ നടത്തി
ആലപ്പുഴ: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ നടന്ന സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ആലപ്പുഴ ഇ.എം.എസ് സ്‌റ്റേഡിയത്തിനു സമീപം നടന്ന പ്രതിഷേധ കൂട്ടായ്മ സംസ്ഥാന സെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അധ്യക്ഷനായി.
കണ്‍വീനര്‍ ആര്‍ നാസര്‍ സ്വാഗതം പറഞ്ഞു. കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറി ചവറ സരസന്‍, ജനതാദള്‍ നേതാവ് അഡ്വ. ബിജിലി ജോസഫ്, സിപിഐ എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, നേതാക്കളായ സി ബി ചന്ദ്രബാബു, സി എസ് സുജാത, പി ജ്യോതിസ്, ജോസ് കാവനാട്, ജേക്കബ് ഉമ്മന്‍, പി സത്യനേശന്‍, അഡ്വ. പി പി ഗീത, പി കെ ഹരിദാസ്, അഡ്വ. കെ പ്രസാദ്, എ രാഘവന്‍, ഡി ലക്ഷ്മണന്‍, എച്ച് സലാം, എ മഹേന്ദ്രന്‍, എം എ അലിയാര്‍, ടി കെ ദേവകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."