നികുതി അടയ്ക്കാതെ മൊബൈല്‍ ടവറുകള്‍; അധികൃതര്‍ മൗനത്തില്‍
ചാരുംമൂട്: ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥിതി ചെയ്യുന്ന മൊബൈല്‍ ടവറുകളുടെ നികുതി അടക്കുന്നതില്‍ വന്‍ വീഴ്ച.
ചുനക്കര, നൂറനാട്, താമരക്കുളം, പാലമേല്‍ പഞ്ചായത്തുകളില്‍ സ്ഥിതി ചെയ്യുന്ന ടവറുകള്‍ ലക്ഷകണക്കിന് രൂപായുടെ നികുതി കുടിശിഖ വരുത്തിയതായി വിവരാകാശ നിയമം അനുസരിച്ച് ലഭ്യമായ പഞ്ചായത്തുകളുടെ മറുപടിയില്‍ വ്യക്തമാകുന്നു. താമരക്കുളം ഗ്രാമ പഞ്ചായത്തിലെ 15 വാര്‍ഡുകളിലായി 9 ടവറുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. പാലമേല്‍ പഞ്ചായത്തില്‍ ഏഴു ടവറുകളുടെ കുടിശിഖ ഇനത്തില്‍ 176400 രൂപയും, ചുനക്കര ഗ്രാമപഞ്ചായത്തില്‍ അഞ്ചു ടവറുകളില്‍ നിന്ന് 403094 രൂപയും, നൂറനാട് പഞ്ചായത്തില്‍ നിന്ന് 6 മൊബൈല്‍ ടവറുകളില്‍ നിന്ന് 294209 രൂപയും ലഭിക്കാനുണ്ട്.
പഞ്ചായത്ത് അധികൃതര്‍ നിരന്തരം നോട്ടീസ് നല്‍കി സാധാരണക്കാരായ ജനങ്ങളെ കിടപ്പാടത്തിന്റെ നികുതി അടപ്പിക്കാന്‍ ശ്രമിക്കുകയും ജപ്തി ഭീഷണി ഉയര്‍ത്തി നോട്ടീസ് അയപ്പിച്ച് ബുദ്ധിമുട്ടിക്കുമ്പോഴാണ് വന്‍കിട കമ്പനികളുടെ നികുതി വീഴ്ച പഞ്ചായത്തുകള്‍ നിസാരമായി കാണുന്നത്. ഇന്‍ഡസ്, എസാര്‍ ടെലികോം, ഭാരതി തുടങ്ങിയ കമ്പനികളുടേതാണ് ടവറുകള്‍. സാമ്പത്തിക വര്‍ഷം കഴിഞ്ഞും വന്‍കിട കമ്പനികളുടെ കുടിശിഖ പൂര്‍ണമായും പിരിച്ചെടുക്കാതെ നിസംഗത കാട്ടുന്ന അധികൃതരുടെ നടപടിയില്‍ ദുരൂഹതയും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."