സാമൂഹിക വിരുദ്ധര്‍ യുവാവിനെ വീട്ടില്‍ക്കയറി അക്രമിച്ചതായി പരാതി
ചവറ: സാമൂഹിക വിരുദ്ധര്‍ യുവാവിനെ വീട്ടില്‍ക്കയറി ആക്രമിച്ചതായി പരാതി. നീണ്ടകര ഡയറി ഫാം നന്ദനത്തില്‍ സജീവിനാ(43)ണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി 8.45 ഓടെയായിരുന്നു സംഭവം. സജീവന്‍ താമസിക്കുന്ന വീടക വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കയറിയ അക്രമി സംഘം ആക്രമണം നടത്തുകയായിരുന്നു. ബഹളം കേട്ട് ഭയന്ന സജീവിന്റെ ഭാര്യ അടുത്ത വീട്ടില്‍ അഭയം തേടുകയായിരുന്നു. വീടിന് പുറത്ത് വച്ചിരുന്ന ബൈക്കും തല്ലിത്തകര്‍ത്ത് സമീപത്ത് ഉപേക്ഷിച്ചതായി സജീവന്‍ നല്‍കിയ പരാതിയില്‍പ്പറയുന്നു. മുന്‍വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. നീണ്ടകരയില്‍ അടിക്കടി ഉണ്ടാകുന്ന സാമൂഹിക വിരുദ്ധഅക്രമം അവസാനിപ്പിക്കാന്‍ പൊലിസ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.മര്‍ദനത്തില്‍ പരിക്കേറ്റ സജീവനെ നീണ്ടകര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചവറ പൊലിസ് കെസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."