കൈതക്കാട് തര്‍ബിയ ഓഫിസ് ഉദ്ഘാടനം ചെയ്തു
ചെറുവത്തൂര്‍: കൈതക്കാട് തര്‍ബിയത്തുല്‍ ഇസ്ലാം ജമാഅത്തിന് കീഴിലുള്ള മഹല്ല് ശാക്തീകരണ പദ്ധതി തര്‍ബിയ: ഓഫിസ് പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സിംസാറുല്‍ ഹഖ് ഹുദവി ഉദ്ഘാടനം ചെയ്തു. മഹല്ല് ജമാഅത്ത് പ്രസിഡന്റ് എം.സി ഇബ്രാഹിം ഹാജി അധ്യക്ഷനായി. മുനീര്‍ ഹുദവി ഫറോക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു.
മഹല്ല് ശാക്തീകരണ പദ്ധതി കൂടുതല്‍ ശാസ്ത്രീയമായി ക്രമപ്പെടുത്തി 2020 വരെയുള്ള പ്രവര്‍ത്തനങ്ങളുടെ കര്‍മ രേഖ തര്‍ബിയ: മിഷന് 2020 പ്രൊജക്ട് ലോഞ്ചിംഗ് തര്‍ബിയ ചെയര്മാന് സി സലാം ഹാജിക്ക് കൈമാറി സിംസാറുല്‍ ഹഖ് ഹുദവി നിര്‍വഹിച്ചു.
ഹംസ ഫൈസി, ഹനീഫ് ദാരിമി, പി.വി. മുഹമ്മദ് കുഞ്ഞി ഹാജി, ലത്തീഫ് നീലഗിരി, ഇ.കെ.സി അബ്ദുല്ല ഹാജി, കെ.എന്‍ അസീസ് ഹാജി, കെ ശുകൂര്‍ ഹാജി, ടി.കെ മുഹമ്മദ് കുഞ്ഞി ഹാജി, സി അശ്റഫ് ഹാജി, എം. എ നാസര്‍, എസ്.എ ശിഹാബ്, എ.സി റസാഖ്, കേരള റസാഖ്, ടി ഖാദര്‍, ടി.കെ മജീദ്, എം.കെ ഫാറൂഖ്, ടി.കെ ഫൈസല്‍, ടി.സി മുസ്തഫാ ഹാജി, എം.ടി.പി യൂസുഫ്, ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി സംസാരിച്ചു. ഉദ്ഘാടന ഭാഗമായുള്ള ത്രിദിന വിജ്ഞാന സദസിന്റെ സമാപന സമ്മേളനത്തില്‍ ഇന്നു വൈകിട്ട് ഏഴിനു റഹ്മത്തുള്ളാ ഖാസിമി സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."