സംസ്ഥാന ശാസ്ത്രമേള നവംബര്‍ 23 മുതല്‍
കണ്ണൂര്‍: നവംബര്‍ 23,24,25 തിയതികളില്‍ കണ്ണൂരില്‍ നടക്കുന്ന കേരള സ്കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയമേള, വൊക്കേഷനല്‍ എക്സ്പോ എന്നിവയുടെ ഭാഗമായി വിപുലമായ സംഘാടക സമിതിയ്ക്ക് രൂപം നല്കി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ചെയര്‍മാനും ഡി.പി.ഐ കെ.വി മോഹന്‍ കുമാര്‍ ജനറല്‍ കോഓര്‍ഡിനേറ്ററും എ.ഡി.പി.ഐ ജിമ്മി കെ. ജോസ് ജനറല്‍ കണ്‍വീനറുമാണ്. പരിപാടികളുടെ വിജയത്തിനായി 11 സബ് കമ്മിറ്റികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ സ്കൂള്‍ (ശാസ്ത്ര മേള), സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ സ്കൂള്‍ (പ്രവൃത്തി പരിചയ മേള), ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (സാമൂഹ്യശാസ്ത്ര മേള), സി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എളയാവൂര് (ഐ.ടി, ഗണിതശാസ്ത്ര മേള), മുനിസിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍(പ്രധാനവേദി, വൊക്കേഷനല്‍ എക്സ്പോ) എന്നിവിടങ്ങളിലാണ് പരിപാടികള്‍ നടക്കുക.
മേയര്‍ ഇ.പി ലത ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. ജിമ്മി കെ. ജോസ്, കെ.പി ജയബാലന്‍, ജോയ് കൊന്നക്കല്‍, ഷാഹിന മൊയ്തീന്, എം.സി മുഹമ്മദലി, ടി.പി നിര്‍മലാ ദേവി, ശകുന്തള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."