ജില്ലാ സിവില്‍ സര്‍വിസ് കായികമേള
കാസര്‍കോട്: ജില്ലാ സിവില്‍ സര്‍വിസ് കായികമേള ഈ മാസം 26, 27 തിയതികളില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി നടക്കും. ഈ മാസം 26 ന് രാവിലെ 10 നു കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍നടക്കും. 27 നു രാവിലെ 10 നു ഫുട്‌ബോള്‍, ക്രിക്കറ്റ് എന്നീ മത്സരങ്ങള്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. ടേബിള്‍ ടെന്നീസ്, വോളിബോള്‍, പവര്‍ ലിഫ്റ്റിംഗ്, ബാസ്‌ക്കറ്റ് ബോള്‍, റസ്‌ലിംഗ്, വെയിറ്റ് ലിഫ്റ്റിംഗ്, ബെസ്റ്റ് ഫിസിക്ക്, ലോണ്‍ ടെന്നീസ്, കബഡി, ചെസ്സ് എന്നീ മത്സരങ്ങള്‍ കാസര്‍കോട് ഉദയഗിരിയിലുളള സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലും നീന്തല്‍ നീലേശ്വരത്തും ബാഡ്മിന്റണ്‍, ഷട്ടില്‍ 27 നു രാവിലെ 10 നു കാഞ്ഞങ്ങാട് ഷട്ടില്‍ ക്ലബിലും നടക്കും.
പങ്കെടുക്കാനാഗ്രഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഈ മാസം 20 നകം അപേക്ഷ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നല്‍കണം. ഫോണ്‍ 04994 255521.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."