പാലം നിര്‍മാണത്തിനിടെ ഗുഹ കണ്ടെത്തി
ഇരിട്ടി: കൂടുപുഴ പാലം നിര്‍മ്മാണത്തിനിടെ ഗുഹ കണ്ടെത്തി. കൂട്ടുപുഴ പുതിയ പാലം നിര്‍മിക്കുന്നതിന് തൊട്ടടുത്ത് അറുപത് മീറ്റര്‍ പിറകിലായി റോഡ് നിര്‍മാണത്തിനിടയിലാണ് ഗുഹ കണ്ടെത്തിയത്.
കച്ചേരിക്കടവ് പാലത്തിനും കൂട്ടുപുഴ പാലത്തിനും ഇടയിലാണ് ഗുഹ കണ്ടെത്തിയ സ്ഥലം. ഇന്നലെ ഉച്ചകഴിഞ്ഞ് നാലോടെ തലശേരി-വളവുപാറ റോഡിന്റെ അരികുവശം ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയപ്പോഴാണു ഗുഹ കണ്ടെത്തിയത്.
റോഡരികില്‍ നിന്നാരംഭിക്കുന്ന ഗുഹാമുഖം തൊട്ടടുത്ത് സ്വകാര്യവ്യക്തിയുടെ ഭൂമിയിലേക്കു നീളുന്നുണ്ട്. റോഡ് നിര്‍മാണ കരാറുകാരായ ഇ.കെ.കെ കണ്‍സ്ട്രക്ഷന്‍ കമ്പനി കമ്പനി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇരിട്ടി പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായില്ല. ഒരാള്‍ക്കു കയറി പോകാന്‍ സാധിക്കുന്ന അത്ര വലിപ്പമുള്ളതാണു ഗുഹാമുഖം. പൊലിസ് ആര്‍ക്കിയോളജി വകുപ്പിനെ വിവരമറിയിച്ചു. ഇവരുടെ പരിശോധന കഴിയുംവരെ ഈ പ്രദേശത്ത് പാലംനിര്‍മാണ പ്രവൃത്തി കരാര്‍ കമ്പനി നിര്‍ത്തിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."