ദേശീയ പാതയില്‍ സ്വകാര്യ ബസിന്റെ വാതില്‍ തുറന്ന് വിദ്യാര്‍ഥി തെറിച്ചു വീണു
ചാവക്കാട്: ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പുറത്തേക്ക് വീണ് പതിമൂന്നുകാരനായ വിദ്യാര്‍ഥിക്ക് ഗുരുതരമായി പരുക്കേറ്റു. ചാവക്കാട് എം.ആര്.ആര്.എം ഹയര്‍സെക്കന്ററി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അകലാട് പെട്രോള്‍ പമ്പിനു സമീപം ഹസ്സന് പുരയ്ക്കല്‍ മൊയ്തീന്റെ മിന്ഹാസിനാണ് (13) പരുക്ക് പറ്റിയത്. അകലാട് ഒറ്റയിനിക്ക് സമീപം തിങ്കളാഴ്ച്ച രാവിലെ ഒമ്പതോടെയാണ് സംഭവം. പൊന്നാനിയില്‍ നിന്ന് ചാവക്കാട്ടേക്ക് പോകുകയായിരുന്ന കെ.എം.ടി ബസില്‍ നിന്നാണ് മിന്‍ഹാസ് വീണത്. തിരക്കേറിയ ബസില്‍ പിന്‍ഭാഗത്തെ വാതില്‍ തുറന്നതാണ് വീഴാന്‍ കാരണം. അകലാട് നബവി പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ എത്തിച്ചു.തലക്കേറ്റ പരുക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്കായി പിന്നീട് തൃശൂര്‍ ജൂബിലി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കെ.എം.ടി ബസ് െ്രെഡവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ വടക്കേക്കാട് പൊലീസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."