HOME
DETAILS
MAL
16 അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഒഡീഷ സര്‍ക്കാര്‍ പിരിച്ചുവിട്ടു
backup
September 14 2019 | 05:09 AM
ഭുവനേശ്വര്‍: അഴിമതി, കൈക്കൂലി സ്വീകരിക്കല്‍ എന്നിവ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരെ ഒഡീഷ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. അഞ്ചു ഹെഡ്മാസ്റ്റര്‍മാര്‍, നാല് എന്‍ജിനിയര്‍മാര്‍, രണ്ട് റവന്യൂ ഇന്‍സ്‌പെക്ടര്‍, രണ്ട് ക്ലാര്‍ക്കുകള്‍, ഫാര്‍മസിസ്റ്റ് , ആമിന്‍, പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ എന്നിവരടക്കം 16 ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്.
മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ വെള്ളിയാഴ്ച ഒപ്പുവച്ചു.
വിജിലന്‍സ് കോടതി അഴിമതിക്കാരെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്. ഓഗസ്റ്റ് 31ന് അഴിമതി നടത്തിയത് കണ്ടെത്തിയതിനെത്തുടര്‍ന്ന് ആറ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. വിരമിച്ചവരില്‍ നാലുപേരുടെ പെന്‍ഷന്‍ തടഞ്ഞുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."