സമുദായ പുരോഗതിക്ക് മത വിദ്യാഭ്യാസം അനിവാര്യം: സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍
ദോഹ: സമുദായ പുരോഗതിക്ക് ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ മത വിദ്ദ്യാഭ്യാസവും അനിവാര്യമാണെന്ന് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ്
തങ്ങള്‍ പറഞ്ഞു. സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന തിന്മകള്കെല്ലാം കാരണം മതവിദ്യാഭ്യാസത്തിന്റെ കുറവാണെന്നും മതവിദ്യാഭ്യാസം നല്കുന്നതില് നാം കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു. ആക്കോട് ഇസ്ലാമിക് സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്കോട് ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ഉസ്താദ് മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തി. സലീം ഹാജി ആയഞ്ചേരി അധ്യക്ഷത വഹിച്ചു. എ. വി. അബൂബക്കര്‍ അല്‍ ഖാസിമി, കെ. സൈനുല്‍ ആബിദീന്‍, അബ്ബാസ് ഹാജി മത്തത്ത്, അഷ്റഫ് പട്ടാര, കണ്ടോത്ത് മായന്‍ ഹാജി, സി. പി. യൂസഫ് ഹാജി, യൂസഫ് ചിറ്റുളളി, ഗഫൂര്‍ റോട്ടാന, നാസര്‍
നീലിമ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി. പി. ഫഹദ് സ്വാഗതവും, മഹറൂഫ് പാലോട്പള്ളി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."