ഗതാഗത നിയമലംഘനം, കേന്ദ്ര നിലപാട് വരുന്നതുവരെ പുതുക്കിയ പിഴ ഈടാക്കില്ല : മന്ത്രി ശശീന്ദ്രന്
കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ നിലപാട് വരുന്നതുവരെ മോട്ടോര്‍ വാഹന നിയമ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയ പിഴ ഈടാക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്. പത്തും പതിനഞ്ചും ഇരട്ടിയായി പിഴ തുക ഉയര്‍ത്തിയത് സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓണക്കാലത്ത് വര്‍ധിപ്പിച്ച പിഴ ഈടാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 16നാണ് മോട്ടോര്‍ വാഹന നിയമ ഭേദഗതി നിലവില്‍ വരിക. ഇക്കാര്യത്തില്‍ എന്തു ചെയ്യാന്‍ പറ്റുമെന്നത് സംബന്ധിച്ചുള്ള സംസ്ഥാന ഗതാഗത സെക്രട്ടറിയുടെ റിപ്പോര്‍ട്ട് 16നു ലഭിക്കും. അതും കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ നിലപാടും പഠിച്ച ശേഷം മാത്രമേ വര്‍ധിപ്പിച്ച പിഴ ഈടാക്കൂവെന്ന് മന്ത്രി പറഞ്ഞു. പിഴ ഈടാക്കുന്നതു സംബന്ധിച്ച് നിരവധി നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. മിതവും ന്യായവുമായ നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."