തമിഴ്‌നാട്ടിലും വന്‍ പ്രതിഷേധം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു
ഗോവിന്ദാപുരം: അംബേദകര്‍ കോളനിയില്‍ ദലിതുകളെ അപമാനിക്കുന്നവര്‍ക്കെതിരേ നിയമനടപടിവേണമെന്നാവശ്യപെട്ടുകൊണ്ട് തമിഴ്‌നാട്ടില്‍ പ്രകടനം നടത്തിയ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. 24 ദലിത് ലിബറേഷന്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകരേയാണ് ആനമല പൊലിസ് അറസ്റ്റ് ചെയ്തത്. പ്രകടനവും പോതുയോഗവും അനുവാദം കൂടാതെ നടത്തിയെന്ന ആരോപണത്തിലാണ് അറസ്റ്റ്.
ദലിത് ലിബറേഷന്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഗോവിന്ദാപുരം തമിഴ്‌നാടിനകത്ത് മുപ്പതോളം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ദലിതുകളോടുള്ള അയിത്തവും അവഗണനവും കേരളത്തില്‍ തുടരുന്നത് അയ്യങ്കാളി, നാരായണഗുരു എന്നിവര്‍ ജനിച്ച മണ്ണിനുതന്നെ അപമാനമാണ്.
അയിത്തത്തിനെതിരേ നടപടിയെടുക്കാതെ ഉയര്‍ന്ന ജാതികള്‍ക്കൊപ്പം കൈയ്യുംകെട്ടി നോക്കിനില്‍ക്കുന്ന കേരള സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഉദ്ഘാടനം ചെയ്ത ദലിത് ലിബറേഷന്‍ പാര്‍ട്ടി തമിഴ്‌നാട്അഡിഷ്ണന്‍ ജന.സെക്രട്ടറി വിടുതലൈ ശെല്‍വന്‍ പറഞ്ഞു.
മുടിവെട്ടലിലും ക്ഷേത്രപ്രവേശനത്തിലും ഉണ്ടായിരുന്ന അയിത്തപ്രശ്‌നം നിലവില്‍ കുടിവെള്ളത്തിനും ചായക്കടയിലും എത്തിനില്‍ക്കുകയാണ്.
ഇപ്പോഴും ദലിതുകളെ അപമാനിക്കുന്ന ഉയര്‍ന്ന ജാതിക്കാരുടെ നിലപാടുകള്‍ക്കെതിരേ ദലിത് സംരക്ഷണ നിയമമനുസരിച്ച് ക്രിമിനല്‍ നടപടിയെടുക്കണമെന്നും. ദലിതുകളെ അപമാനിച്ച് സംസാരിച്ച എം.എല്‍.എയെ അറസ്റ്റ് ചെയ്യണമെന്നും സംഘം ആവശ്യപെട്ടു.
വാള്‍പാറ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടിലെ വന്‍ പൊലിസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
പ്രത്യോക ബസില്‍ കയറ്റിയാണ് സമരക്കാരെ അറസ്റ്റ് ചെയ്തത് ആനമല സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇന്നലെ സിനിമാനടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് കോളനി സന്ദര്‍ശിച്ച് ഭക്ഷണകിറ്റുകള്‍ വിതരണം നടത്തി.
കോളിയിലെ തകര്‍ന്ന് വീടുകള്‍ സന്ദര്‍ശിച്ച അദ്ദേഹം ഭക്ഷണത്തിനുള്ള അരിയും പച്ചക്കറികളും പഴവര്‍ഗങ്ങളും അടങ്ങിയ കിറ്റുകളാണ് വിതരണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."