കാര്‍ഷിക കോളജ് സ്ഥാപിക്കുന്നതിനുള്ള സ്ഥല പരിശോധനാ സംഘം എത്തി
മുതലമട: കാര്‍ഷിക കോളജ് സ്ഥാപിക്കുന്നതിനുള്ള സ്ഥല പരിശോധന സംഘമെത്തി. മുതലമട പഞ്ചായത്തില്‍ കാര്‍ഷിക കോളജ് സ്ഥാപിക്കുന്നതിനാണ് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കാര്‍ഷിക സര്‍വകലാശാലയിലെ നാല് വിദഗ്ധര്‍ അടങ്ങുന്ന സംഘം എത്തിയത്. ആട്ടയാമ്പതിയിലെ പിസാറ്റ് കോളജ്, കുറ്റിപ്പാടത്തിലെ സീഡ് ഫാം എന്നിവ സന്ദര്‍ശിച്ച സംഘം കൊല്ലങ്കോട്ടിലെത്തി മന്ത്രി എ.കെ ബാലനുമായി ചര്‍ച്ച നടത്തി. കെട്ടിടമുള്ള പിസാറ്റ് കോളജ് പരിഗണനയിലാണെങ്കിലും ബാങ്ക് വായ്പ്പയുടെ പേരില്‍ പിസാറ്റ് കോളജിനെ ബാങ്ക് ജപ്തി ചെയ്തതിനാല്‍ വിശദമായ പരിശോധന നടത്തുവാന്‍ മന്ത്രി നിര്‍ദേശിച്ചു.
സീഡ് ഫാമിലെ 20 ഹെക്ടര്‍ ഭൂമിയിലും കോളജ് സ്ഥാപിക്കുന്നത് പരിശോധിക്കുമെന്നും മുതലമടയില്‍ കാര്‍ഷിക കോളജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മന്ത്രി എ.കെ ബാലന് പറഞ്ഞു. മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധരായ ഡോ. ടി.ഐ മനോജ്, ഡോ. ഗിരിജ, ഡോ. സാറാ ടി. ജോര്‍ജ്, ഡോ. രാമചന്ദ്രന് എന്നിവരോടൊപ്പം കെ. ബാബു എം.എല്‍.എയും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."