ബെറ്റര്‍ ഫോട്ടോഗ്രാഫി മാഗസിന്‍ അവാര്‍ഡ് ഷെബീര്‍ തുറക്കലിന്
ആനക്കര: ബെറ്റര്‍ ഫോട്ടോഗ്രാഫി മാഗസിന്‍ ദേശീയ തലത്തില്‍ നടത്തിയ വൈല്‍ഡ് ലൈഫ് ഇന്ത്യ ഫോട്ടോഗ്രാഫി അവാര്‍ഡ് മത്സരത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കുമ്പിടി സ്വദേശി ഷെബീര്‍ തുറയ്ക്കല്‍ നേടി. രാത്രി സഞ്ചാരിയായ പറക്കും അണ്ണാന്റെ ഫോട്ടോയാണ് അവാര്‍ഡിന് അര്‍ഹമായത്. പകല്‍ സമയത്ത് ഇവയെ കണ്ടു കിട്ടുക അപൂര്‍വമാണ്. അതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഇത് പറക്കുന്ന ദൃശ്യം ലഭിക്കുക എന്നതും.
ആനക്കര പഞ്ചായത്തിലെ കുമ്പിടി തുറക്കല്‍ മജീദ് മാസ്റ്റര്‍ ഫാത്തിമക്കുട്ടി ദമ്പതികളുടെ മകനായ ഷെബീര്‍ ( 36) കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ മാന്തവാടി ക്യാംപസിലെ ലൈബ്രറേറിയനാണ്. ഫോട്ടോ ഗ്രാഫിയില്‍ താല്‍പര്യമുള്ള ഷെബീര്‍ ഇതിനകം കേരളത്തിന് പുറമെ ഇതര സംസ്ഥാനങ്ങളിലെ വനമേഖലകള്‍, മലകള്‍ എന്നിവയിലൂടെ സാഹസിക ഫോട്ടോ ഗ്രാഫി നടത്തിയിട്ടുണ്ട്. വൈല്‍ഡ് ഫോട്ടോ ഗ്രാഫിയുമായി ബന്ധപ്പെട്ട് നിരവധി അപൂര്‍വ ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ ക്യാമറയിലൂടെ പിറവി എടുത്തിട്ടുണ്ട്. നേരത്തെ നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയും ഫോറസ്റ്റ് വകുപ്പും ചേര്‍ന്ന് നടത്തിയ ആരണ്യക് ക്യാംപിന്റെ ഭാഗമായി മികച്ച വൈല്‍ഡ് ലൈഫ് ഫോട്ടോ ഗ്രാഫറായി തിരെഞ്ഞടുത്തിരുന്നു, ലളിത കലാ ആക്കാദമിയുടെ ഫോട്ടോ ഗ്രാഫി എക്‌സിബിഷന് തിരെഞ്ഞടുത്തിരുന്നു. ഭാര്യ: നഫീസ. മക്കള്‍: അമന്‍, അഭിയാന്‍, അയാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."