HOME
DETAILS
MAL
സാമ്പത്തിക പരിഷ്‌കരണം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍
backup
September 14 2019 | 10:09 AM
ഡല്‍ഹി:രാജ്യത്ത് പണപ്പെരുപ്പം നിയന്തണവിധേയമാണ് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ സാമ്പത്തിക നേട്ടം ലക്ഷ്യമാക്കിയായിരുന്നു വാര്‍ത്താസമ്മേളനത്തിലെ പ്രഖ്യാപനങ്ങള്‍.നിക്ഷേപ നിരക്ക് കൂടുന്നുണ്ടെന്നും സാമ്പത്തിക മേഖല ശക്തിപ്പെടുന്നുണ്ടെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പലിശ ഏകീകരണത്തെക്കുറിച്ച് ഉടന്‍തന്നെ ആലോചിക്കും. ബാങ്കിങ് മേലയില്‍ പുതിയ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാന്‍ പൊതുമേഖല ബാങ്ക് മേധാവികളുമായി ഈ മാസം 19ന് കൂടിക്കാഴ്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു.
പ്രഖ്യാപനങ്ങള്‍
- തുറമുഖം,കസ്റ്റംസ് തുടങ്ങിയ മേഖലകളിലെ നടപടിക്രമങ്ങള്‍ ഡിജിറ്റലാക്കും ഇതിനായി ആക്ഷന്‍ പ്ലാന്‍ പദ്ധതി രൂപീകരിക്കും.
- ഇലക്ട്രോണിക്ക് റീഫണ്ട് ജി.എസ്.ടി. ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് റീഫണ്ട് മുഴുവനായും ഇലക്ട്രോണിക്ക് മാര്‍ഗത്തിലൂടെയാക്കും.
- ചെറിയ പിഴവുകള്‍ക്ക് ശിക്ഷാനടപടികള്‍ ഒഴിവാക്കും
- ഇസിജിസിയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉയര്‍ത്തിയേക്കും.
- എല്ലാവര്‍ഷവും ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ മാതൃകയില്‍ മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകള്‍. 2020 മാര്‍ച്ചില്‍ നാല് സ്ഥലങ്ങളില്‍ നാല് വ്യത്യസ്ത തീമുകളിലായി ഷോപ്പിങ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കും.
- ധനകാര്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തി സ്വതന്ത്ര വ്യാപാര കരാറിന്റെ നേട്ടങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക പദ്ധതി.
- ഒറിജിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും.
- ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലുള്ള ടെസ്റ്റിങ്ങുകളും സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാക്കാന്‍ സൗകര്യമൊരുക്കും.
- കൈത്തറി മേഖലയുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇകൊമേഴ്‌സില്‍ പ്രാതിനിധ്യം ഉറപ്പുവരുത്തും.
- പ്രധാനമന്ത്രി ആവാസ് യോജനഗ്രാമീണ്‍(പിഎംഎവൈജി) പദ്ധതിയിലൂടെ എല്ലാവര്‍ക്കും വീടുകളെന്ന ലക്ഷ്യം. 2022നുള്ളില്‍ അര്‍ഹരായവര്‍ക്ക് 1.95 കോടി വീടുകള്‍ നിമിച്ചു നല്‍കും, കൂടാതെ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ അര്‍ഹരായവര്‍ക്ക് കൂടുതല്‍ ഇളവുകള്‍.
നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വീടുകള്‍ക്ക് പ്രത്യേക സഹായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."