HOME
DETAILS

എം.എല്‍.എയും വനംവകുപ്പ് ഉദ്യോഗസ്ഥനും തമ്മിലുള്ള തര്‍ക്കത്തില്‍ വഴിത്തിരിവ്; പൂഞ്ചോല പാമ്പന്‍തോട് 20 ഏക്കര്‍ വനഭൂമി കയ്യേറി

  
backup
October 30 2018 | 08:10 AM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%af%e0%b5%81%e0%b4%82-%e0%b4%b5%e0%b4%a8%e0%b4%82%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%89

മന്‍സൂര്‍ കാരാകുറുശ്ശി


മണ്ണാര്‍ക്കാട്: പൂഞ്ചോല ഓടക്കുന്നില്‍ ഇന്നലെ നടത്തിയ സര്‍വ്വേയില്‍ 20 ഏക്കറിലും വ്യാപക വനം കയ്യേറ്റം നടന്നതായി കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായ വനഭൂമി കയ്യേറ്റം സംബന്ധിച്ച കേസില്‍ വഴിത്തിരിവാണ് ഇന്നലെ നടന്ന സര്‍വേ ഡി.എഫ്.ഒ വി.പി. ജയപ്രകാശിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ മുതല്‍ വൈകീട്ട് വരെ നടത്തിയ സര്‍വേയിലാണ് 20 ഏക്കറോളം ഭൂമി കയ്യേറ്റം നടന്നിട്ടുള്ളതായി വ്യക്തമായത്. ഈ സഥലം വനംവകുപ്പിന് കീഴിലുള്ളതായിരുന്നെന്നും ഇവിടെയാണ് വനം കൈയ്യേറി കൃഷി ചെയ്തിട്ടുള്ളതെന്നും, ഇവിടെ സ്വകാര്യവ്യക്തികള്‍ക്കോ ആദിവാസികള്‍ക്കോ ഒരുതുണ്ട് ഭൂമിപോലും ഇല്ലെന്നും ഡി.എഫ്.ഒ പറഞ്ഞു. പുഴയുടെ മൂന്നുഭാഗവും വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുകയും പുഴയ്ക്കപ്പുറം ഉള്ള ഭൂമി പോലും ആദിവാസികളെ ഉപയോഗിച്ച് കയ്യേറി സ്വന്തമാക്കാനുള്ള ചിലരുടെ നീക്കമാണ് നടക്കുന്നതെന്നും ഡി.എഫ്.ഒ പറഞ്ഞു.
രേഖകളിലും റവന്യൂ വകുപ്പിന്റെ രേഖയിലും വനം എന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്ത് ഒരോ വര്‍ഷവും കൈയ്യേറ്റം ഏറിവരുന്നതായാണ് ശ്രദ്ധയില്‍പെടുന്നത്. കഴിഞ്ഞ ദിവസം വനഭൂമി കയ്യേറ്റം തടയാന്‍ പോയ ഉദ്യോഗസ്ഥന് നേരെ പരിസരവാസികള്‍ രംഗത്തെത്തിയിരുന്നു.
ഭീഷണിപ്പെടുത്തിയെന്നും കൃഷിയിടങ്ങള്‍ നശിപ്പിച്ചെന്നും ആരോപിച്ചായിരുന്നു സംഘം രംഗത്തെത്തിയത്. എന്നാല്‍ ഭീഷണിപ്പെടുത്തി ബലമായി ഒഴിപ്പിച്ചു എന്ന് അവര്‍ അവകാശപ്പെടുന്ന ഭൂമി 1977 ശേഷം കയ്യേറ്റക്കാരെ ഒഴിപ്പിച്ച പ്രദേശമാണെന്നും പരാതിയുമായി രംഗത്തുള്ളവര്‍ വീണ്ടും ആ സ്ഥലം കയ്യേറി അവകാശം സ്ഥാപിച്ചതാണ് എന്നും എസ്.എഫ്.ഒ പറഞ്ഞിരുന്നു.
പൂഞ്ചോല നടന്നിട്ടുള്ള കയ്യേറ്റം കോങ്ങാട് എം.എല്‍.എ കെ.വി.വിജയദാസിന്റെ അറിവോടെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കയ്യേറ്റത്തിന് അനുകൂല നിലപാട് എന്നോണം എം.എല്‍.എ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ ആര്‍.സജീവനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ എസ്.എഫ്.ഒ മണ്ണാര്‍ക്കാട് പൊലിസില്‍ പരാതിയും നല്‍കിയിരുന്നു.
കൈയ്യേറ്റക്കാര്‍ക്ക് പിന്തുണയുമായി വന്ന ചില തല്‍പരകക്ഷികള്‍ ലക്ഷ്യംവെക്കുന്നത് വോട്ടുബാങ്ക് ആണെന്നും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കൃത്യനിര്‍വഹണത്തില്‍ പിഴവ് സംഭവിച്ചിട്ടില്ല എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍.ഇവരുടെ വാദം ശരിവെക്കുന്നതായിരുന്നു ഇന്ന് നടത്തിയ സര്‍വേ. വനം സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥര്‍ അവരുടെ ജോലി മാത്രമാണ് ചെയ്യുന്നതെന്നും ആരേയും ബലമായി സ്വന്തം സ്ഥലത്ത് നിന്നും കുടിയിറക്കപ്പെടില്ലെന്നും ഡി.എഫ്.ഒ പറഞ്ഞു. വനഭൂമിയിലുള്ള കയ്യേറ്റം മാത്രമേ തടയൂവെന്നും പാവപ്പെട്ട കോളനി നിവാസികളെ ഉപദ്രവിക്കുന്നതിലൂടെ ഒരു നേട്ടവും തങ്ങള്‍ക്ക് കിട്ടാനില്ലെന്നും അദ്ദേഹം പറഞ്ഞു.
വനത്തെയും വന്യജീവികളെയും സംരക്ഷിച്ചതിന്റെ പേരില്‍ വനംജീവനക്കാര്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും, വനം കയ്യേറ്റം തടയുന്നതിനും വനം സംരക്ഷിക്കുന്നതിനും ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ ജീവനക്കാര്‍ക്കെതിരെ തിരിയുന്നത് ശരിയായ നിലപാടല്ലെന്നും ഇവര്‍ പറയുന്നു. വനസംരക്ഷണത്തിനായി പ്രസംഗിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ഇതിനൊരു പരിഹാരം കാണണമെന്നും ജീവനക്കാര്‍ക്ക് നേരെയുള്ള രാഷ്ടീയ ഇടപെടലുകള്‍ തടയണമെന്നുമാണ് ഇവരുടെ ആവശ്യം. ബാക്കിയുള്ള സര്‍വ്വേ ഇനി എന്നെന്ന ചോദ്യത്തിന് ഇപ്പോള്‍ നടന്നത് പ്രാഥമിക സര്‍വേ ആണെന്നും വരും ദിവസങ്ങളില്‍ പൂര്‍ണമായ സര്‍വേ ഉണ്ടാവുമെന്നും ഡി.എഫ്.ഒ വി.പി.ജയപ്രകാശ് അറയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  11 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  11 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  11 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  11 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  11 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  13 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  13 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  15 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  15 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  16 hours ago