ട്രംപ്- മോദി കൂടിക്കാഴ്ച 26ന്; തീവ്രവാദവും എച്ച് വണ്‍ ബി വിസയും പ്രധാന വിഷയങ്ങള്‍
ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ജൂണ്‍ 26ന്. ട്രംപ് അധികാരമേറ്റ ശേഷം ഇരുവരും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. എച്ച് വണ്‍ ബി വിസ, തീവ്രവാദം തുടങ്ങിയവയായിരിക്കും ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍.
കൂടിക്കാഴ്ചയെ ഏറെ പ്രതീക്ഷയോടെയാണ് ട്രംപ് നോക്കിക്കാണുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്പൈസര്‍ പറഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടം, സാമ്പത്തിക വളര്‍ച്ചയും പരിഷ്കരണവും ഇന്‍ഡോ പസഫിക് മേഖലയിലെ സുരക്ഷ വര്‍ധിപ്പിക്കല്‍ തുടങ്ങിയ പൊതു വിഷയങ്ങളിലുള്ള ചര്‍ച്ച ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാരീസ് കാലാവസ്ഥ വ്യതിയാന കരാറില്‍ നിന്ന് യു.എസ് പിന്മാറിയതും ഇന്ത്യയെ കുറിച്ച് നടത്തിയ പരാമര്‍ശവും ഉഭയകക്ഷി ബന്ധത്തെ ബാധിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കൂടിക്കാഴ്ച.
മോദിക്കൊപ്പം വാഷിങ്ടണില്‍ എത്തുന്ന ഇന്ത്യന്‍ പ്രതിനിധി സംഘം വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. പര്യടനത്തിനിടെ ഇന്ത്യന്‍ സമൂഹത്തേയും മോദി അഭിസംബോധന ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."