ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: ദൂരദര്ശന് ക്യാമറാമാനും രണ്ടു പൊലിസുകാരും കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ദൂരദര്ശന് ചാനല്‍ ക്യാമറാമാനും രണ്ടു പൊലിസുകാരും കൊല്ലപ്പെട്ടു. ദണ്ഡേവാഡ ജില്ലയിലാണ് സംഭവം.
തെരഞ്ഞെടുപ്പ് കവറേജിനായി മാവോയിസ്റ്റ് മേഖലയില്‍ എത്തിയതായിരുന്നു ദൂരദര്ശന് ചാനല്‍. അരാന്പുര് വനമേഖലയിലാണ് ആക്രമണം നടന്നത്. കൂടെയുണ്ടായിരുന്ന ചാനല്‍ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു ദിവസം മുമ്പ് ബിജാപൂരില്‍ നാലു ജവാന്മാരെ കൊലപ്പെടുത്തിയിരുന്നു.
90 സീറ്റുകളുള്ള ഛത്തീസ്ഗഡ് അസംബ്ലിയില്‍ രണ്ട് ഘട്ടങ്ങളായി നവംബര്‍ 12, 20 തീയ്യതികളിലാണ് വോട്ട് നടത്തുന്നത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള തെക്കന്‍ ഛത്തീസ്ഗഡിലെ ജില്ലകളില്‍ ആദ്യഘട്ടം വോട്ടെടുപ്പ് നടത്തും, റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."