HOME
DETAILS
MAL
റാഫേല്‍ കരാറില്‍ അന്വേഷണം തുടങ്ങിയാല്‍ മോദി ജയിലില്‍ പോകേണ്ടിവരും: രാഹുല്‍ ഗാന്ധി
backup
October 30 2018 | 10:10 AM
ഇന്‍ഡോര്‍: റാഫേല്‍ കരാര്‍ അഴിമതിയില്‍ അന്വേഷണം തുടങ്ങിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജയിലില്‍ പോകേണ്ടിവരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമായി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. മോദിയെ വെറുതെ അഴിമതിക്കാരന്‍ എന്നു വിളിക്കുന്നതല്ല. അദ്ദേഹം അഴിമതിക്കാരനാണ്. റാഫേലില്‍ അന്വേഷണം തുടങ്ങുന്ന ദിവസം തന്നെ മോദി ജയിലില്‍ പോകേണ്ടിവരുമെന്നും രാഹുല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് ജയിക്കുക മാത്രമല്ല മോദിയുടെ പ്രശ്‌നം. സ്വന്തത്തെ രക്ഷിക്കുക കൂടിയാണ്. അതുകൊണ്ടാണ് രാത്രി രണ്ടു മണിക്ക് സി.ബി.ഐ മേധാവിയെ മാറ്റിയത്- രാഹുല്‍ ഗാന്ധി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."