ജവാന്മാരുടെ പരിശീലന ശില്പശാലയില് അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ചു
ഫിറോസ്പുര്‍ (പഞ്ചാബ്) : അതിര്‍ത്തി രക്ഷാ സേന (ബി.എസ്.എഫ് ) ജവാന്മാര്ക്ക് വേണ്ടി സംഘടിപ്പിച്ച പരിശീലന ശില്പശാലയില് അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിടിടുണ്ട്.
പഞ്ചാബിലെ ഫിറോസ്പുറില്‍ ബി.എസ്.എഫ് 77 ബറ്റാലിയന് ആസ്ഥാനത്ത് പുരുഷന്മാര്ക്കും വനിതകള്‍ക്കുമായി നടത്തിയ പരിശീലന പരിപാടിയിലായിരുന്നു പ്രദര്‍ശനം. പരിപാടിയില്‍ പ്രചോദനാത്മക പരിശിലന ദൃശ്യം കാണാന്‍ കാത്തിരിക്കുകയായിരുന്നു ജവാന്മാര്.
എന്നാലിത് അവിചാരിതമായി സംഭവിച്ചതാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന് പ്രതികരിച്ചു. പരിശീലനത്തിന് നേതൃത്വം നല്കിയ ഉദ്യോഗസ്ഥന്റെ ലാപ്ടോപ്പില്‍ അശ്ലീല വീഡിയോയുടെ സാന്നിദ്ധ്യം ഉണ്ടായതിനെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ബി.എസ്.എഫ് വൃത്തങ്ങള്‍ അറിയിച്ചു.
ഏതാനും സെക്കന്റുകള്‍ മാത്രമാണ് വീഡിയോ പ്രദര്‍ശിപ്പിച്ചതെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ബി.എസ്.എഫ് അറിയിച്ചു.
ബി.എസ്.എഫ് അച്ചടക്കമുള്ള സേനയാണെന്നും അതിന്റെ അച്ചടക്കം, കാര്യക്ഷമത എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന നടപടികള്‍ ഒരിക്കലും അനുവദിക്കില്ലെന്നും പഞ്ചാബ് വക്താവ് ആര്.എസ് കത്താരിയ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."