ഗുജറാത്തില്‍ സ്മൃതി ഇറാനിക്കു നേരെ വളയെറിഞ്ഞ് പ്രതിഷേധം
അഹമദാബാദ്: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് നേരെ വളയെറിഞ്ഞ് പ്രതിഷേധം. ഗുജറാത്തിലെ അംറേലി ജില്ലയില്‍ നരേന്ദ്ര മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് പൊതുചടങ്ങിനിടെയാണ് സംഭവം. ചടങ്ങില്‍ സംസാരിക്കുന്നതിനിടെ മന്ത്രിക്ക് നേരെ വളയെറിയുകയായിരുന്നു.
വന്ദേമാതരം വിളിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. യുവാവ് സ്റ്റേജില്‍ നിന്ന് അകലെയിരുന്നതിനാല്‍ മന്ത്രിയുടെ ദേഹത്ത് വളകള്‍ കൊണ്ടില്ല.
കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടാണ് വളയേറ് എന്ന് കോണ്‍ഗ്രസ് എം.എല്‍.എ പരേഷ് ധനാനി പറഞ്ഞു. എന്നാല്‍ പൊലിസ് ഇക്കാര്യം നിഷേധിച്ചു. ഖേതന് ഒരു രാഷ്ട്രീയവുമായോ ഒരു സംഘടനയുമായോ ബന്ധമില്ലെന്ന് പൊലിസ് പറഞ്ഞു. അതേസമയം അദ്ദേഹത്തെ വളയെറിയാന്‍ അനുവദിക്കണമെന്നും അതെല്ലാം അദ്ദേഹത്തിന്റെ ഭാര്യക്ക് സമ്മാനമായി നല്കുമെന്നും മന്ത്രി മൈക്കിലൂടെ പൊലിസുകാരോട് വിളിച്ച് പറയുന്നുണ്ടായിരുന്നു.
പരിപാടി തുടങ്ങുന്നതിന് മുമ്പ് പ്രതിഷേധവുമായി എത്തിയ 25 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."