HOME
DETAILS

മയക്കു മരുന്ന് വേട്ട വിദഗ്ധന്‍ മയക്കു മരുന്നുകേസില്‍ അറസ്റ്റില്‍

  
backup
June 13, 2017 | 6:55 AM

punjab-police-officer

ഛണ്ഡിഗഡ്: മയക്കുമരുന്ന് വേട്ടയില്‍ വിദഗ്ധനായ പഞ്ചാബ് പൊലിസ് ഉദ്യോഗസ്ഥന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍.  മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥനായ ഇന്ദ്രജിത്ത് സിങ്ങാണ് അറസ്റ്റിലായത്.

ഇയാളുടെ വീട്ടില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ പരിശോധനയില്‍ മൂന്ന് കിലോ സ്മാക്, നാല് കിലോ ഹെറോയിന്‍ എന്നിവക്കു പുറമേ ആയുധങ്ങള്‍, പണം എന്നിവയും പിടിച്ചെടുത്തു.

ഇറ്റാലിയന്‍ നിര്‍മിത തോക്കുകള്‍, എകെ 47 തോക്ക്, 400 തിരകള്‍, 16 ലക്ഷം രൂപ എന്നിവയാണ് പൊലിസ് പിടിച്ചെടുത്തത്. കപൂര്‍ത്തലിലെ കുറ്റാന്വേഷണ ഏജന്‍സിയുടെ ചുമതല വഹിച്ചുവരികയായിരുന്നു ഇന്ദ്രജിത്ത് സിങ്.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ മയക്കുമരുന്ന് വേട്ട സംബന്ധിച്ച് പരിശോധന നടത്തിയതില്‍ നിന്നാണ് കേസുകളില്‍ ഇന്ദ്രജിത്ത് സിങ്ങിന്റെ പങ്ക് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് തെളിവുകള്‍ ലഭിക്കുന്നത്. 2013- 14 കാലത്ത് ഇന്ദ്രജിത്ത് വലിയ അളവില്‍ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ കേസുകള്‍ സ്വയം അന്വേഷിച്ച പഴുതുകള്‍ ചൂണ്ടിക്കാട്ടി മിക്ക പ്രതികളെയും വെറുതെ വിട്ടിരുന്നു.

കോടതിയില്‍ ഹാജരാക്കിയ ഇന്ദ്രജിത്ത് സിങ്ങിനെ ജൂണ്‍ 19 വരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു.

അതേസമയം അറസ്റ്റിനു പിന്നില്‍ ഗൂഢാലോചനയാണെന്നാണ് ഇന്ദ്രജിത്തിന്റെ കുടുംബം പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  6 days ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  6 days ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  7 days ago
No Image

പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി

National
  •  7 days ago
No Image

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ; വെള്ളിയാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

uae
  •  7 days ago
No Image

ഇറാന്റെ വ്യോമാക്രമണത്തെ തുടർന്ന് ബഹ്‌റൈൻ വിമാനത്താവളം അടച്ചു; സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  7 days ago
No Image

വി.ഡി.സതീശനെതിരെ ഒളിയമ്പുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

latest
  •  7 days ago
No Image

സുരക്ഷാ മുൻകരുതൽ: കൊച്ചിയിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Kerala
  •  7 days ago
No Image

റോഡ് അറ്റകുറ്റപ്പണി; ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന് ജൂലൈ 17 മുതൽ മൂന്ന് ദിവസത്തെ അവധി; സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു

uae
  •  7 days ago
No Image

മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പോസ്റ്റ്; യുവാവിനെതിരെ പൊലിസ് കേസെടുത്തു

Kerala
  •  7 days ago