ഖത്തറിന്നെതിരെയുള്ള ഉപരോധത്തില്‍ അയവു വരുത്തണമെന്ന് ബ്രിട്ടന്
ദോഹ: ഖത്തറിനെതിരെയുള്ള ഉപരോധത്തില്‍ അയവ് വരുത്തണമെന്ന് ബ്രിട്ടന് ആവശ്യപ്പെട്ടു. സഊദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്റൈന്‍ രാജ്യങ്ങള്‍ പ്രധാന പങ്കാളിയായ ഖത്തറിനെതിരെ സ്വീകരിച്ച നടപടിയില്‍ ആശങ്കയുണ്ടെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്സണ് വ്യക്തമാക്കി.
ഖത്തറിന് മേലുള്ള ഉപരോധത്തില്‍ ഗള്‍ഫ് അറബ് രാജ്യങ്ങള്‍ അയവ് വരുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പ്രശ്നം പരിഹരിക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കണം. മധ്യസ്ഥ ചര്‍ച്ചയിലൂടെ ദ്രുതഗതിയിലുള്ള പരിഹാരമാണ് വേണ്ടതെന്നും ജോണ്സണ് പറഞ്ഞു. സഊദി അറേബ്യ, കുവൈത്ത്, യു.എ.ഇ എന്നിവിടങ്ങളിലെ വിദേശകാര്യ സെക്രട്ടറിമാരായും ജോണ്സണ് ഈ ആഴ്ച്ച ചര്‍ച്ച നടത്തും. നേരത്തെ ജര്‍മ്മനിയും അമേരിക്കയും ഖത്തറിനെതിരായ ഉപരോധം നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."