HOME
DETAILS

പ്രക്ഷോഭങ്ങള്‍

  
backup
October 30 2018 | 19:10 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

വൈക്കം സത്യഗ്രഹം

ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം ബ്രിട്ടിഷ് ഭരണകൂടത്തിനെതിരേ സംഘടിപ്പിച്ച സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി നയിച്ച സത്യഗ്രഹ സമരങ്ങളുടെ മാതൃകയില്‍ കേരളത്തില്‍ നടന്ന പ്രമുഖമായ രണ്ട് സമരങ്ങളാണ് വൈക്കം സത്യഗ്രഹവും ഗുരുവായൂര്‍ സത്യഗ്രഹവും. ഗാന്ധിജി നേരിട്ട് ഇടപെട്ട രണ്ടു സമരങ്ങളായിരുന്നു ഇവ.
കേരളത്തിലെ പിന്നാക്ക സമുദായങ്ങളുടെ സാമൂഹ്യ സമത്വത്തിനുവേണ്ടി നടത്തിയ ആദ്യ സമരമാണ് വൈക്കം സത്യഗ്രഹം. ക്ഷേത്രത്തിലേക്കുള്ള റോഡിലൂടെ എല്ലാ ഹിന്ദുക്കള്‍ക്കും നടക്കുവാനുള്ള അവകാശം നേടുന്നതിനുവേണ്ടിയായിരുന്നു ഈ സമരം. ഇതിന് നേതൃത്വം നല്‍കിയത് ടി.കെ. മാധവന്‍, കെ.പി.കേശവമേനോന്‍, മന്നത്ത് പത്മനാഭന്‍, കെ.കേളപ്പന്‍, ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള, സി.വി.കുഞ്ഞിരാമന്‍ തുടങ്ങിയവരായിരുന്നു. ഇരുപത് മാസം നീണ്ടുനിന്ന വൈക്കം സത്യഗ്രഹം ഗാന്ധിജി ഇടപെട്ട് വിജയകരമായി അവസാനിപ്പിച്ചു. ഇതോടെ 1925 ല്‍ വൈക്കം ക്ഷേത്രത്തിലേക്കുള്ള നടപ്പാത എല്ലാ ഹിന്ദുക്കള്‍ക്കുമായി തുറന്നു കൊടുത്തു.

ഗുരുവായൂര്‍ സത്യഗ്രഹം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരമാണ് ഗുരുവായൂര്‍ സത്യഗ്രഹം. കെ.കേളപ്പനാണ് ഇതിന് നേതൃത്വം നല്‍കിയത്. മറ്റൊരു സമരനായകനായിരുന്ന എ.കെ.ഗോപാലനെ സമര വിരുദ്ധശക്തികള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതിനെ തുടര്‍ന്ന് അക്രമാസക്തരായ ജനങ്ങള്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഒരു മാസം വരെ ക്ഷേത്രം അടച്ചിട്ടു. എല്ലാ കര്‍മങ്ങളും നിര്‍ത്തിവച്ചു. കേളപ്പന്‍ ക്ഷേത്ര നടയില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം നിരാഹാരം പിന്‍വലിച്ചു. ഗുരുവായൂര്‍ സത്യഗ്രഹം ലക്ഷ്യപ്രാപ്തിയിലെത്തിയില്ലെങ്കിലും അയിത്തോച്ചാടനരംഗത്ത് ശക്തമായ പരിവര്‍ത്തനം ഉണ്ടാക്കാന്‍ ഈ പ്രക്ഷോഭം വഴിതെളിച്ചു.


ആറ്റിങ്ങല്‍ കലാപം (1721)

ബ്രിട്ടിഷ് കച്ചവടക്കാരും, തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്ത അഞ്ചുതെങ്ങിലെ തദ്ദേശവാസികളും തമ്മിലുണ്ടായ പോരാട്ടമാണ് ആറ്റിങ്ങല്‍ കലാപം. ബ്രിട്ടീഷുകാര്‍ക്കെതിരേ ഇന്ത്യയിലുണ്ടായ ആദ്യത്തെ സംഘടിത കലാപം കൂടിയായിരുന്നു ഇത്. ആറ്റിങ്ങല്‍ റാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങില്‍ ഇംഗ്ലീഷുകാര്‍ നിര്‍മിച്ച കോട്ടയില്‍ മേധാവിയായി എത്തിയ ഗിഫോര്‍ട്ടിന്റെ ധാര്‍ഷ്ട്യമാണ് കലാപത്തിന് കാരണമായി പറയുന്നത്. ആളുകള്‍ ഇംഗ്ലീഷ് സംഘത്തെ ആക്രമിച്ച് കൊലപ്പെടുത്തി. എന്നാല്‍ റാണിയുടെ അറിവോടു കൂടിയാണ് കലാപം നടന്നതെന്ന് ഒരുവിഭാഗം ചരിത്രകാരന്മാര്‍ക്ക് അഭിപ്രായം ഉണ്ട്. ഈ പ്രദേശത്തെ ആളുകള്‍ 1697 ല്‍ തന്നെ വൈദേശിക ശക്തിയെ ചോദ്യം ചെയ്തു തുടങ്ങിയെങ്കിലും അത് വിജയത്തില്‍ കലാശിച്ചത് ആറ്റിങ്ങല്‍ കലാപത്തിലാണ്. ആറുമാസത്തോളം ഉപരോധം തുടര്‍ന്നുവെന്നാണ് പറയുന്നത്.

മലയാളി,
ഈഴവ മെമ്മോറിയലുകള്‍

രാജ്യത്തെ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ തമിഴ് ബ്രാഹ്മണര്‍ക്കും ദിവാന്‍ പദവി, സെക്രട്ടേറിയറ്റിലെ ഉയര്‍ന്ന തസ്തികകള്‍, മുതലായവ കേരളത്തിനു പുറത്തുള്ളവര്‍ക്കുമാണ് നല്‍കിയിരുന്നത്. യോഗ്യരായ കേരളീയ ഉദ്യോഗാര്‍ഥികളെ അവഗണിച്ചുകൊണ്ടാണ് ഈ നിയമനങ്ങള്‍ നടത്തിപ്പോന്നത്. ഇതിനെതിരേ 1891 ല്‍ നാനാജാതി മതസ്ഥരായ 10028 ആളുകള്‍ ചേര്‍ന്ന് ഒപ്പിട്ട ഒരു ഭീമഹരജി മലയാളി മെമ്മോറിയല്‍ അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവിന് സമര്‍പ്പിച്ചു. ജി.പി.പിള്ളയാണ് ഇതിന് നേതൃത്വം നല്‍കിയത്.
1896 ല്‍ ഈഴവരുള്‍പ്പെടെയുള്ള പിന്നാക്ക സമുദായക്കാര്‍ മറ്റൊരു നിവേദനം മഹാരാജാവിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവേശനവും സര്‍ക്കാര്‍ സര്‍വിസുകളില്‍ നിയമനവും ലഭിക്കുന്നതില്‍ നിന്നും പിന്നാക്ക സമുദായത്തില്‍പെട്ടവരെ മാറ്റിനിര്‍ത്തിയരുന്നു. ഇതില്‍ പ്രതിഷേധിച്ച് അവര്‍ നിവേദനം ഈഴവ മെമ്മോറിയല്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഇതിന് നേതൃത്വം നല്‍കിയത് ഡോ.പല്‍പ്പുവാണ്. 13176 ഈഴവര്‍ ഇതില്‍ ഒപ്പിട്ടു.

കുറിച്യര്‍ ലഹള (1812)

1812ല്‍ വയനാട്ടില്‍ നടന്ന സ്വാതന്ത്ര്യ സമരമെന്നു വിശേഷിപ്പിക്കാവുന്ന ഒരു സമരമാണ് കുറിച്യകലാപം. കലാപത്തിന്റെ പ്രധാനകാരണം മലബാറില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നടപ്പാക്കിയ ജനവിരുദ്ധ നികുതിനയങ്ങളായിരുന്നു. കുറിച്യലഹള ആദ്യകാല സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു. പഴശ്ശിരാജക്കു വേണ്ടി കുറിച്യരും കുറുമ്പരും നടത്തിയ പടയോട്ടങ്ങള്‍ ചരിത്രത്തില്‍ പേരുകേട്ടവയാണ്. 1802 ലെ പനമരം കോട്ട ആക്രമണം ഈസ്റ്റിന്ത്യാ കമ്പനിക്ക് മലബാറിലേറ്റ കനത്ത തിരിച്ചടികളിലൊന്നായിരുന്നു.


മലബാര്‍ ലഹള

1918 ല്‍ രൂപീകരിച്ച ഖിലാഫത്ത് പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ അധികാരവര്‍ഗം നടത്തിയ ഗൂഢ തന്ത്രങ്ങളുടെ ഫലമായിരുന്നു മലബാര്‍ മഹാ സമരമെന്ന മലബാര്‍ ലഹള. നാശനഷ്ടങ്ങള്‍ കനത്തതായിരുന്നു. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ കാര്‍ഷിക കലാപമായും വര്‍ഗീയ കലാപമായും ഇതിനെ മാറി മാറി വ്യാഖ്യാനിക്കപ്പെട്ടു. മലബാര്‍ ലഹള, ഖിലാഫത്ത് സമരം, മാപ്പിളലഹള എന്നെല്ലാം അറിയപ്പെടുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരായി മലബാര്‍ മേഖലയിലെ മാപ്പിളമാര്‍ ആരംഭിച്ച ചെറുത്തു നില്‍പ്പാണ് സായുധ കലാപമായി മാറിയത്.
മാപ്പിള ലഹളയെ അടിച്ചമര്‍ത്തുന്നതിനു വേണ്ടി വിപ്ലകാരികളെ ചരക്കുവാഗണില്‍ തിക്കിക്കയറ്റി വായുവും, വെളിച്ചവും കിട്ടാതെ 64 ഓളം പേര്‍ ശ്വാസം മുട്ടി മരിച്ചു. ഈ സംഭവം വാഗണ്‍ ട്രാജഡി എന്നപേരിലറിയപ്പെടുന്നു.


ഉപ്പു സത്യഗ്രഹം

ബ്രിട്ടിഷ് ഇന്ത്യയില്‍ ഉപ്പ് നിര്‍മാണത്തിന് നികുതി ചുമത്തിയതില്‍ പ്രതിഷേധിച്ച് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ 1930 മാര്‍ച്ച് 12ന് ആരംഭിച്ച അക്രമ രഹിത സത്യഗ്രഹമാണ് ഉപ്പു സത്യഗ്രഹം. 1930 മാര്‍ച്ച് 12 ന് ആരംഭിച്ചു. ഉപ്പ് നിയമം ലംഘിക്കുന്നതിനായി സബര്‍മതിയില്‍ നിന്നായിരുന്നു തുടക്കം. 1930 ഏപ്രില്‍ ആറിന് ഉപ്പുനിയമം ലംഘിക്കപ്പെട്ടു.
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പൂര്‍ണ സ്വരാജ് പ്രഖ്യാപിച്ച ശേഷം നടന്ന ആദ്യ പ്രഖ്യാപിത സമരമായിരുന്നു ഇത്. ഗാന്ധി ആശ്രമം മുതല്‍ ദണ്ഡി വരെ നികുതി നല്‍കാതെ ഉപ്പു ഉല്‍പാദിപ്പിക്കുന്നതിനായി ദണ്ഡി യാത്ര നടന്നു. ഉപ്പിനു മേലുള്ള നികുതി നിയമം ഗാന്ധിയും കൂട്ടരും ലംഘിച്ചതിനെ തുടര്‍ന്ന് ലക്ഷക്കണക്കിനു ഇന്ത്യക്കാര്‍ക്കെതിരേ ബ്രിട്ടിഷ് ഗവണ്‍മെന്റ് കേസു ചുമത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ബ്രിട്ടന്റെ നിലപാടുകള്‍ക്ക് ഏറെ മാറ്റം വരുത്താന്‍ സഹായിച്ചു ഉപ്പു സത്യഗ്രഹം.

നിവര്‍ത്തന പ്രക്ഷോഭം

1931 ലെ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ പ്രതിനിധി സഭയുമായി ബന്ധപ്പെട്ട വിളംബരത്തിനെതിരേ നടത്തിയ സമരമാണ് നിവര്‍ത്തന പ്രക്ഷോഭം. 1932 ല്‍ ഈഴവ മുസ്‌ലിം ക്രിസ്ത്യന്‍ പ്രതിനിധികള്‍ രൂപീകരിച്ച സംയുക്ത രാഷ്ട്രീയ സമിതി തെരെഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. ഈ സമരമാണ് നിവര്‍ത്തന പ്രക്ഷോഭം.

കയ്യൂര്‍ സമരം

1941 മാര്‍ച്ച് 12ന് ജന്മിത്തത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും എതിരേ കാസര്‍കോട് ജില്ലയിലെ കയ്യൂര്‍ ഗ്രാമത്തില്‍ കര്‍ഷക സംഘം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന സമരമാണ് കയ്യൂര്‍ സമരം. അപ്രതീക്ഷിതമായി സുബ്രായന്‍ എന്ന പൊലിസുകാരന്‍ കൊല്ലപ്പെട്ടതോടെ സമരത്തിന് പുതിയ മാനം കൈവന്നു. നാലു സമര പ്രവര്‍ത്തകരെ ഇതിന്റെ പേരില്‍ 1943 മാര്‍ച്ച് 29 നു തൂക്കിലേറ്റി. നാടുവാഴിത്തത്തിന്റേയും, സാമ്രാജ്യത്വതിന്റേയും മര്‍ദനത്തിനെതിരായി ശാസ്ത്രീയമായി സംഘടിപ്പിക്കപ്പെട്ട ഒരു പോരാട്ടമായിരുന്നു കയ്യൂര്‍ സമരം.

ക്വിറ്റ് ഇന്ത്യാ സമരം

ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നല്‍കുക എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാന പ്രകാരം 1942 ഓഗസ്റ്റ് മാസം ആരംഭിച്ച നിയമ ലംഘന സമരമാണ് ക്വിറ്റ് ഇന്ത്യാ സമരം.
ദേശീയ നേതാക്കളുടെ പ്രതിഷേധം ഒത്തു തീര്‍പ്പിലൂടെ പരിഹരിക്കാന്‍ ബ്രിട്ടന്‍ ക്രിപ്‌സ് കമ്മിഷനെ ഇന്ത്യയിലേക്കയച്ചു. കമ്മിഷന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും സ്വീകരിക്കാനായില്ല. കമ്മീഷന്‍ പരാജയപ്പെട്ടു. സമ്പൂര്‍ണ സ്വാതന്ത്ര്യത്തിനുള്ള ആവശ്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും വ്യക്തമായ ഉറപ്പുലഭിക്കാനായി കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് മലബാറില്‍ നടന്ന സമരമാണ് കീഴരിയൂര്‍ ബോംബ് കേസ്.

പുന്നപ്ര വയലാര്‍ സമരം

1946 ല്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ഭരണപരിഷ്‌കാരത്തിനെതിരേ നടന്ന സമരം. ജന്മിമാര്‍ക്ക് എതിരേ കുടിയാന്മാരും കര്‍ഷകത്തൊഴിലാളികളും മുതലാളിമാരില്‍ നിന്നും ചൂഷണം നേരിട്ട കയര്‍ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര വയലാറിലേത്. ഒക്‌ടോബറില്‍ ആലപ്പുഴ ചേര്‍ത്തലയിലെ എഴുപതിനായിരത്തോളം തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടങ്ങി. ഒക്‌ടോബര്‍ 24 ന് പൊലിസും, തൊഴിലാളികളും തമ്മില്‍ ഏറ്റുമുട്ടി. ഒക്‌ടോബര്‍ 27 ന് രാത്രിയിലുണ്ടായ പട്ടാള പൊലിസ് തൊഴിലാളി പോരാട്ടത്തില്‍ 150 ഓളം പേര്‍ കൊല്ലപ്പെട്ടു. 1946 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ഈ സമരങ്ങള്‍ ഒടുവില്‍ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  21 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago