സംശയത്തെ തുടര്‍ന്നുള്ള കുടുംബവഴക്ക്: ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
.
ചേവായൂര്‍(കോഴിക്കോട്): കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ബി.എസ്.എന്‍.എല്‍ റിട്ട. സൂപ്രണ്ടായ ചെലവൂര്‍ കുണ്ടുപുറത്ത് റോസ് ഡെയില്‍ വീട്ടില്‍ രാഘവനാണ് ഭാര്യ ശോഭ (54) യെ വെട്ടിക്കൊലപ്പെടുത്തിയത്.
പരസ്പരമുള്ള സംശയത്തെ തുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. രാഘവനും ഭാര്യയും തമ്മില്‍ പലപ്പോഴും വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മാനസിക വിഭ്രാന്തി കാണിക്കാന്‍ തുടങ്ങിയ രാഘവനെ ചികിത്സക്ക് കൊണ്ടുപോകാന്‍ മകന് രൂപേഷ് പല തവണ ശ്രമിച്ചിട്ടും ഇയാള്‍ വിസമ്മതിക്കുകയായിരുന്നുവെന്നും അയല്‍ക്കാര്‍ പറഞ്ഞു. മകനും ഗ്രാഫിക്ക് ഡിസൈനറുമായ രൂപേഷ് വീട്ടില്‍നിന്ന് മാറി താമസിക്കുകയായിരുന്നു.
അയല്‍വാസികളോട് ഇരുവരും വലിയ ബന്ധം പുലര്‍ത്തിയിരുന്നില്ല. ഇന്നലെ കാലത്ത് ബഹളം കേട്ടതിനെ തുടര്‍ന്ന് പോയി നോക്കിയപ്പോള്‍ വീടിന്റെ കതക് ഉള്ളില്‍നിന്ന് അടച്ച നിലയില്‍ കാണപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. ചേവായൂര്‍ പൊലിസും വിരലടയാള വിദഗ്ധരും കൃത്യം നടന്ന വീട് പരിശോധിച്ചു.
കസ്റ്റഡിയിലെടുത്ത പ്രതിയെ ചികിത്സാര്‍ഥം നിരീക്ഷണത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രൂപകല, രൂപേഷ് എന്നിവര്‍ മക്കളും രഞ്ചിത്ത് മരുമകനുമാണ്.
ജാമിഅ നൂരിയ്യയില്‍ അറീന ഓഫ് അഖീദ സെമിനാര്‍ സംഘടിപ്പിച്ചു
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ വിദ്യാര്‍ഥി സംഘടന നൂറുല്‍ ഉലമ അറീന ഓഫ് അഖീദ സെമിനാര്‍ സംഘടിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മോഡറേറ്ററായി. ഖുര്‍ആന്‍ ചിന്താ സ്വാതന്ത്രത്തിന്റെ മാനിഫെസ്റ്റോ, കോസ്മോളജിയും തിയോളജിയും, ദൈവാസ്തിക്യം: ഫിയോസഫി, കോസാലിറ്റി, ശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ അബ്ദുസലാം ഫൈസി ഒളവട്ടൂര്‍, സി. ഹംസ, ശുഹൈബല് ഹൈതമി വാരാമ്പറ്റ അവതരിപ്പിച്ചു.
ഹംസ ഫൈസി അല്‍ ഹൈതമി അധ്യക്ഷനായി.
സയ്യിദ് ഒ.എം.എസ് തങ്ങള്‍, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, മഞ്ഞളാംകുഴി അലി എം.എല്‍.എ, അബ്ദുല്‍ ലത്തീഫ് ഫൈസി ഇരിങ്ങാട്ടിരി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ളിയാഉദ്ധീന്‍ ഫൈസി മേല്മുറ, ശിഹാബ് ഫൈസി കൂമണ്ണ, ഉമര്‍ ഫൈസി മുടിക്കോട്, ഒ.ടി മുസ്തഫ ഫൈസി സംസാരിച്ചു.
നൂറുല്‍ ഉലമ സെക്രട്ടറി ഹാഫിള് സിദ്ദീഖ് പഴയന്നൂര്‍ സ്വാഗതവും ട്രഷറര്‍ അബ്ദുറഹ്മാന് കുന്നത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."