ദ്വിഭാഷയറിയുന്ന കുട്ടികള്‍ ബുദ്ധിശാലികളെന്ന് പഠനം
രണ്ടു ഭാഷകള്‍ സംസാരിക്കുന്ന കുട്ടികള്‍ക്ക് എളുപ്പത്തില്‍ കാര്യങ്ങള്‍ മനസ്സിലാകുമെന്നും അവര്‍ വിവേകശാലികളായിരിക്കുമെന്നും പുതിയ പഠനം. ഒരു ഭാഷ മാത്രം അറിയാവുന്ന കുട്ടികളെ അപേക്ഷിച്ച് ഇവര്‍ക്ക് ശബ്ദങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുമെന്നും ഇവര്‍ക്ക് കാര്യങ്ങള്‍ എളുപ്പം മനസ്സിലാക്കാന്‍ സാധിക്കുമെന്നും പഠനത്തില്‍ പറയുന്നു. ന്യൂയോര്‍ക് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
ഇത്തരം കുട്ടികള്‍ പ്രസംഗങ്ങളും ക്ലാസുകളും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നും ക്ലാസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്നും പഠനത്തിലുണ്ട്. ഒരു ഭാഷ മാത്രം സംസാരിക്കുന്ന കുട്ടികളെയും രണ്ടും അതിലധികവും ഭാഷകള്‍ സംസാരിക്കുന്ന കുട്ടികളെയും വച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. അതിനു ശേഷം സര്‍വകലാശാല പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇതിനെക്കുറിച്ച് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."