HOME
DETAILS
MAL
ബഹ്റൈനില്‍ പലിശവിരുദ്ധ ജനകീയ സമിതി രൂപീകരിച്ചു
backup
October 30 2018 | 20:10 PM
മനാമ: പലിശയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്കിടയിലുള്ള ചൂഷണങ്ങള്‍ക്കെതിരേ ബഹ്റൈനില്‍ സാമൂഹ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പലിശവിരുദ്ധ ജനകീയസമിതി രൂപീകരിച്ചു.
കമ്മിറ്റി ഭാരവാഹികളായി ജമാല്‍ ഇരിങ്ങല്‍ (ചെയര്മാന്), യോഗാനന്ദ് (ജനറല്‍ കണ്‍വീനര്‍) എന്നിവരെ മുഖ്യ ഭാരവാഹികളായും എം.പി രഘു, സുബൈര്‍ കണ്ണൂര്‍, പ്രിന്‍സ് നടരാജന്, എസ്.വി ജലീല്‍, ബിനു കുന്നന്താനം, സി.കെ അബ്ദുറഹ്മാന്, സഈദ് റമദാന് നദ്വി, സിയാദ് ഏഴംകുളം എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.
വട്ടിപ്പലിശക്കാരുടെ ഇടപെടലില്‍നിന്നും ഭീഷണികളില്‍നിന്നും സാധാരണക്കാരെ മോചിപ്പിക്കാനുതകുന്ന കര്‍മപദ്ധതികള്‍ ആവിഷ്ക്കരിക്കാനും പ്രാദേശികതലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."