HOME
DETAILS
MAL
നവകേരളം കുട്ടികളുടെ ഭാവനയില്‍: നാളെ സ്കൂളുകളില്‍ കാംപയിന്
backup
October 30 2018 | 20:10 PM
തിരുവനന്തപുരം: കേരളപ്പിറവി ദിനമായ നാളെ സംസ്ഥാനത്തെ ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും ഭാവികേരളത്തെക്കുറിച്ച് ചിന്തിക്കാനും രേഖപ്പെടുത്താനും ഒരുമണിക്കൂര്‍ നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്കി. പ്രളയശേഷം നവകേരളം സൃഷ്ടിക്കാന്‍ തയാറെടുക്കുന്ന കുട്ടികള്‍ക്ക് നാളത്തെ കേരളത്തെക്കുറിച്ചുള്ള ആശയങ്ങളും സങ്കല്പങ്ങളും നമ്മുടെ സമ്പത്താക്കി മാറ്റാം എന്നതിന്റെ അടിസ്ഥാനത്തിലാണ് കാംപയിന് സംഘടിപ്പിക്കേണ്ടത്. അതിനു മുന്‍പായി നവകേരളം സൃഷ്ടിയുടെ ആവശ്യവും പശ്ചാത്തലവും അധ്യാപകര്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുക്കണം. കുട്ടികള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ലേഖനമായോ, ചിത്രങ്ങളായോ, കാര്‍ട്ടൂണുകളായോ ആശയം മുന്നോട്ടു വയ്ക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."