എം.എം ലോറന്‍സിന്റെ കൊച്ചുമകന്‍ ബി.ജെ.പി സമരപ്പന്തലില്‍
തിരുവനന്തപുരം: സി.ഐ.ടി.യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന സി.പി.എം നേതാവുമായ എം.എം ലോറന്‍സിന്റെ കൊച്ചുമകന്‍ ബി.ജെ.പിയുടെ സമരപ്പന്തലില്‍. ഇമ്മാനുവല്‍ മിലന്‍ ജോസഫാണ് അയ്യപ്പഭക്തരെ വേട്ടയാടുന്ന പിണറായി സര്‍ക്കാരിന്റെ നയത്തിനെതിരേ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള ഡി.ജി.പി ഓഫിസിന് മുന്നില്‍ നടത്തിയ ഏകദിന ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയത്.
ശബരിമല വിശ്വാസികള്‍ക്കെതിരേ പെലിസ് നടത്തിയ അതിക്രമങ്ങള്‍ക്കെതിരായ നിലപാടുമായാണ് സമരവേദിയിലെത്തിയതെന്ന് മിലന്‍ മാധ്യമങ്ങളോട് പറഞ്ഞു. രക്ഷിതാക്കളുടെ സമ്മതത്തോടെയാണോ സമരത്തിനെത്തിയതെന്ന ചോദ്യത്തിന് അതൊക്കെ വ്യക്തിപരമായ കാര്യങ്ങളല്ലേ എന്നായിരുന്നു പ്ലസ്ടു വിദ്യാര്‍ഥിയായ മിലന്റെ മറുപടി. രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പ്പര്യമുണ്ടെന്നും ഏത് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മിലന്‍ വ്യക്തമാക്കി. എം.എം ലോറന്‍സിന്റെ മകള്‍ നേരിട്ടുവിളിച്ച് പിന്തുണ അറിയിച്ചുവെന്നും അവരാണ് മകനെ സമരവേദിയിലേക്ക് അയച്ചതെന്നും പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."