HOME
DETAILS

ഗതാഗത നിയമലംഘനം; പുതുക്കിയ പിഴ ഉടന്‍ ഈടാക്കില്ല

  
backup
September 15 2019 | 01:09 AM

%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b2%e0%b4%82%e0%b4%98%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95

 

 

കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ നിലപാട് വരുംവരെ കാത്തിരിക്കുമെന്ന് മന്ത്രി
കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ നിലപാട് വരുംവരെ മോട്ടോര്‍ വാഹന നിയമ ഭേദഗതിയിലൂടെ ഉയര്‍ത്തിയ പിഴ ഈടാക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍.
പത്തും പതിനഞ്ചും ഇരട്ടിയായി പിഴ ഉയര്‍ത്തിയത് സംസ്ഥാനത്ത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓണക്കാലത്ത് വര്‍ധിപ്പിച്ച പിഴ ഈടാക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.വരുന്ന 16നാണ് മോട്ടോര്‍ വാഹന നിയമ ഭേദഗതി വിജ്ഞാപനം നിലവില്‍ വരിക. ഇതിനിടെ പല കോണുകളില്‍ നിന്ന് പിഴ തുക ഉയര്‍ത്തിയതിനെതിരേ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. പിഴ തുക ഉയര്‍ത്തിയത് കുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാനാകുമോയെന്ന് കേന്ദ്ര ഗതാഗത സെക്രട്ടറിയോട് അന്വേഷിച്ചുവെങ്കിലും ഒന്നും ചെയ്യാനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്.
എന്നാല്‍, ഗുജറാത്ത് അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ പിഴ തുകയില്‍ ഇളവുവരുത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ പിഴ തുക കുറച്ചത് സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് 16ന് ലഭിക്കും.
പിഴ തുക ഉയര്‍ത്തിയ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇളവുനല്‍കാന്‍ പറ്റുമോയെന്ന കാര്യത്തില്‍ വിജ്ഞാപനമുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി മാധ്യമങ്ങളില്‍ കാണുന്നുണ്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. പുതുക്കിയ പിഴ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ നിലപാട് ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വര്‍ധിപ്പിച്ച പിഴ ഈടാക്കുന്നത് സംബന്ധിച്ച് നിരവധി നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. മിതവും ന്യായവുമായ നിലപാടായിരിക്കും സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  38 minutes ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  an hour ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  an hour ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  an hour ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  4 hours ago