വകുപ്പ് മേധാവിയുടെ കുടിപ്പക; ജനകീയ വനപാലകന് യാത്രയയപ്പും നിഷേധിച്ചു
അഞ്ചല്‍: വന്യമൃഗങ്ങളില്‍ നിന്നും നാട്ടുകാരുടെ ജീവനും സ്വത്തിനും സരംക്ഷണം നല്‍കി ജനകീയനായ വനപാലകന്‍ എന്ന് പേരെടുത്ത ഉദ്യോഗസ്ഥനോട് വകുപ്പ് മേധാവിക്കുള്ള വിരോധത്താല്‍ യാത്രയയപ്പു പോലും നല്‍കാതെ വിട്ടയച്ചു. അഞ്ചല്‍ വനം റെയിഞ്ചില്‍ നിന്നും ഡെപ്യൂട്ടി റെയിഞ്ചറായ് വിരമിച്ച കുളത്തൂപ്പുഴ സ്വദേശി നിസാറുദീനെയാണ് വനം വകുപ്പ് നീധി നിഷേധിച്ച് യാത്രയപ്പ് നല്‍കാതെ പറഞ്ഞ് വിട്ടത്. വനംവകുപ്പില്‍ 26 വര്‍ഷത്തെ സുസ്ത്യര്‍ഹമായസേവനത്തിന് ശേഷം നിസാറുദീന്‍ സര്‍വിസില്‍ കഴിഞ്ഞ ദിവസമാണ് വിരമിച്ചത്.
എന്നാല്‍ വനം വകുപ്പ് അധികൃതരോ അഞ്ചല്‍ റെയിഞ്ച് വനപാലകരോ ഇദ്ധേഹത്തിന് വിരമിക്കുന്ന ജീവനക്കാരനോട് ചെയ്യേണ്ടുന്ന യാതൊരു ആദരവും കാട്ടിയില്ല. അതേസമയം ഇയാളോടൊപ്പം വകുപ്പില്‍ നിന്ന് വിരമിച്ച മറ്റ് ഒട്ടേറെ വനപാലകരെ ഉന്നതരുടെ സാന്നിദ്ധ്യത്തില്‍ കൊട്ടിഘാഷിച്ച് യാത്രയയപ്പ് ചടങ്ങ് സംഘടിച്ച് സന്നാഹങ്ങളോടെ വീട്ടില്‍ കൊണ്ട് എത്തിക്കുമ്പോള്‍ മേലധികാരിയെ പ്രീതിപ്പെടുത്താനായി നിസാറിനെ മാത്രം ഒഴിവാക്കുകയായിരുന്നു. ഇതോടെ കെ.എസ്.ആര്‍.ടി.സി ബസിലാണ് ഇദ്ദേഹം വിരമിച്ച് വീട്ടിലെത്തിയതെന്ന് ഇദ്ദേഹം പരിതപിക്കുന്നു.
കുളത്തുപ്പുഴ ടൗണില്‍ അടക്കം കാട്ടാനകള്‍ വിഹരിച്ചപ്പോള്‍ ഈ വനപാലകന്റെ സേവനത്തിന് ഇന്നാട്ടുകാരുടെ മനസ്സില്‍ ഇന്നും ഇടമുണ്ട്. ഇതാണ് ഇദ്ദേഹത്തെ ജകീയനാക്കിയതും. ഇദ്ദേഹത്തിന്റെ മികച്ച സേവനങ്ങള്‍ കണക്കിലെടുത്ത് മുന്‍പ് മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും മേലധികാരിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് അതും നഷ്ടമാവുകയായിരുന്നു.
ജില്ലാതല നിയമനം ലഭിച്ചവര്‍ മറ്റ് ജില്ലകളില്‍ നിന്നും സ്ഥലം മാറ്റം വാങ്ങി എത്തുകയും ഇവരെ സീനിയോറിറ്റി നഷ്ട്ടപ്പെടാതെ നിലനിര്‍ത്തി പ്രമോഷന്‍ നല്കിയപ്പോള്‍ അര്‍ഗതപെട്ട പ്രമോഷനും വകുപ്പ് നിസാറിന് നിക്ഷേധിച്ചു. ഇതോടെ അഡ്മിനീസ്‌ട്രെറ്റീവ് ട്രൈബ്യൂണലുകളെ സമീപിച്ച് നിരവധി കോടതിവിധികളും സര്‍ക്കാര്‍ ഉത്തരവുകളും സമ്പാദിച്ചെങ്കിലും നീതി നിഷേധിക്കപ്പെടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വിരമിക്കാന്‍ പത്ത് ദിവസം മാത്രം ബാക്കിയുള്ള പ്പോഴാണ് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റര്‍ ആയിമാത്രം നയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."