ഓച്ചിറക്കളിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കരുനാഗപ്പള്ളി: പ്രസിദ്ധമായ ഓച്ചിറ കളിയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പരബ്രഹ്മ ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ക്ഷേത്രക്കുള്ളങ്ങളും പരിസരങ്ങളും വൃത്തിയാക്കി കളിയാശാന്‍മാര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതായും ദക്ഷിണ വര്‍ദ്ധിപ്പിക്കുവാനും കളിയാശാന്‍മാര്‍ക്കും കളി യോദ്ധാക്കള്‍ക്കും ഭക്ഷണം നല്‍കുവാനും തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ കളി വര്‍ണ്ണശബളമാക്കുവാന്‍ കളിയോദ്ധാക്കള്‍ക്കെല്ലാം വ്യത്യസ്ത യൂനിഫോമും നല്‍കും. ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടുന്നതിനായി പഞ്ചരിമേളവും പഞ്ചവാദ്യമേളവും ഉണ്ടാകും. ഓച്ചിറക്കളി കാണാനെത്തുന്ന ഭക്തന്മാര്‍ക്ക് എല്ലാവിധ ക്രമീകരണങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്. 15, 16 തീയതികളിലാണ് കളി നടക്കുന്നത്.
ആയിരത്തോളം കളിസംഘങ്ങള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുംഓച്ചിറകളിയെ ദേശീയ മഹോത്സവമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ക്ഷേത്ര ഭരണസമിതിയെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ഭാരവാഹികളായ ശ്രീധരന്‍പിള്ള, കെ.ഗോപിനാഥന്‍, വിമല്‍ഡാനി, എം.സി.അനില്‍കുമാര്‍, കെ.പി.ചന്ദ്രന്‍, കെ.ജയദേവന്‍, ശശിധരന്‍പിള്ള, ആര്‍.ഡി.പത്മകുമാര്‍, കളരീക്കല്‍ ജയപ്രകാശ്, വിജയന്‍പിള്ള, ഇലമ്പടത്ത് രാധാകൃഷ്ണന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."