എന്‍.ബി.എസ് ശാഖ തൊടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങി
തൊടുപുഴ: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ വില്‍പ്പന വിഭാഗമായ നാഷണല്‍ ബുക്ക് സ്റ്റാളിന്റെ പുതിയ ശാഖ തൊടുപുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എന്‍.ബി.എസിന്റെ പതിനൊന്നാമത് ശാഖയാണിത്. മന്ത്രി പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന് അധ്യക്ഷനായി. ഡോ. വി പി ജോയി തൊടുപുഴ നഗരസഭാ കൗണ്‍സിലര്‍ കെ ഗോപാലകൃഷ്ണന് പുസ്തകം നല്കി ആദ്യ വില്പന നിര്‍വഹിച്ചു. സംഘം പ്രസിദ്ധീകരിച്ച പുതിയ പത്ത് പുസ്തകങ്ങളുടെ പ്രകാശനം തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ നിര്‍വഹിച്ചു.
അഡ്വ. എച്ച് കൃഷ്ണകുമാര്‍, കെ ഫ്രാന്‍സിസ് ജോര്‍ജ്, ജേക്കബ് മാത്യു, സംഘം ഭരണസമിതി അംഗങ്ങളായ സി ആര് ദാസ്, ഡോ. ആര് ബി രാജലക്ഷ്മി, ഡോ. എസ് സി പണിക്കര്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് ബി ശശികുമാര്‍, സെക്രട്ടറി അജിത് കെ ശ്രീധരന് എന്നിവര്‍ സംസാരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് 31വരെ വില്‍പ്പനയ്ക്ക് പ്രത്യേക കിഴിവ് ലഭിക്കും. എസ്സിപിഎസ് പുസ്തകങ്ങള്‍ക്കുപുറമെ മറ്റ് പ്രമുഖ പ്രസാധകരുകെ പുസ്തകങ്ങളും ഇവിടെ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."