HOME
DETAILS
MAL
'സി.ബി.ഐയിലെ പ്രശ്നം ആദ്യം തീരട്ടേ'; റഫാല്‍ കരാറില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ സുപ്രിംകോടതി
backup
October 31 2018 | 05:10 AM
ന്യൂഡല്‍ഹി: 12-ാം തിയ്യതി സി.ബി.ഐ കേസ് പരിഗണിക്കുന്നുണ്ട്. അത് ആദ്യം പരിഹരിക്കട്ടേ. എന്നിട്ടാവാം റഫാല്‍ കരാര്‍ ഇടപാടില്‍ സി.ബി.ഐ അന്വേഷണം വേണോയെന്ന് തീരുമാനിക്കാനെന്ന് സുപ്രിംകോടതി. ഈ ആവശ്യത്തിന്മേല് നവംബര്‍ 14ന് കേസ് പരിഗണിക്കുമെന്നും സുപ്രിംകോടതി അറിയിച്ചു.
മോദിയുടെ അടുപ്പക്കാരന് സി.ബി.ഐയിലെ രണ്ടാമന് രാകേഷ് അസ്താനയ്ക്കെതിരെ കൈക്കൂലി കേസില്‍ അന്വേഷണം നടന്നതോടെയാണ് സി.ബി.ഐയില്‍ പൊട്ടിത്തെറിയുണ്ടായത്. ഒക്ടോബര്‍ 24ന് അര്‍ധരാത്രിയില്‍ സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മയെ മാറ്റുകയും പകരം ഇടക്കാല് സി.ബി.ഐ മേധാവിയായി എം നാഗേശ്വര്‍ റാവുവിനെ നിമയിക്കുകയും ചെയ്തിരുന്നു.
ഇതിനെ ചോദ്യംചെയ്ത് അലോക് വര്‍മ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഈ ഹരജി പരിഗണിക്കാന്‍ നവംബര്‍ 12ലേക്കു മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."