പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റണം: മന്ത്രി
പയ്യോളി: ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് ആവശ്യമെന്നും പൊതുവിദ്യാലയങ്ങള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റണമെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍. പയ്യോളി ഹൈസ്‌കൂളില്‍ വികസന സമിതിയുടെ നേതൃത്വത്തിലുള്ള 'ഒരു ദിനം ഒരു കോടി' പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പയ്യോളി ഹൈസ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയും ബഹറൈന്‍ അല്‍ നൂര്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ചെയര്‍മാനുമായ അലി ഹസ്സന്‍ കുഞ്ഞാലില്‍ സ്‌പോണ്‍സര്‍ ചെയ്ത 29 ലക്ഷം രൂപ ചിലവില്‍ നിര്‍മിക്കുന്ന സയന്‍സ് ലാബ് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കെ. ദാസന്‍ എം.എല്‍.എ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ കെ.എന്‍ ബിനോയ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൂടുതല്‍ വിഭവസമാഹരണം നടത്തിയ ജനപ്രതിനിധികള്‍ക്കും പൂര്‍വവിദ്യാര്‍ഥി ബാച്ചുകള്‍ക്കും ഉപഹാരം നല്‍കി.
പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.ടി ഉഷ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ രമ ചെറുകുറ്റി, ജില്ലാ പഞ്ചായത്തംഗം എം.പി അജിത, പ്രേമ ബാലകൃഷ്ണന്‍, ടി. ഖാാലിദ്, കെ.പി ഗിരീഷ് കുമാര്‍, വിജില മഹേഷ്, പി.ബി സൂരജ്, സി.എം മനോജ് കുമാര്‍, പ്രിന്‍സിപ്പല്‍ കെ. പ്രതീപന്‍, ടി. രുഗ്മാംഗതന്‍, എം.പി ഷിബു സംസാരിച്ചു. വികസന സമിതി ചെയര്‍മാന്‍ സി. ഹനീഫ മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എന്‍.കെ സജീവന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."