രാഷ്ട്രനിര്‍മിതിയിലും പ്രേഷിതരുടെ പങ്ക് വലുത്: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
കുറവിലങ്ങാട്: രാഷ്ട്രനിര്‍മ്മിതിയിലും പ്രേഷിത പ്രവര്‍ത്തനത്തിന് അതിന്റേതായ സ്ഥാനമുണ്ടെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ കല്ലറങ്ങാട്ട്. മര്‍ത്ത്മറിയം ഫൊറോന ഇടവകയില്‍ നടന്ന സമര്‍പ്പിത സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മിഷനറിമാരുടെയെല്ലാം ഹൃദയത്തില്‍ മറ്റുള്ളവര്‍ക്കായി ഏറെ സ്‌നേഹമാണുള്ളത്. ദൈവവചനമാകുന്ന ഭക്ഷണത്താല്‍ തൃപ്തരാകണം. ആത്മീയ ഖജനാവായ മദര്‍തെരേസയെ മറ്റുള്ളവര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കണമെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഫാ. സെബാസ്റ്റ്യന്‍ നെടയാനി, ഫാ. ജോസഫ് പുതിയേടം, സിസ്റ്റര്‍. ഡെയ്‌സിറ്റ, ഫാ. ഷിജോ മാക്കിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
രണ്ട് ദിനങ്ങളിലായി നടക്കുന്ന സംഗമം ഇന്ന് സമാപിക്കും. വിശുദ്ധ കുര്‍ബാനയോടെയാണ് സംഗമത്തിന് തുടക്കമായത്. ഇന്ന് വിശുദ്ധ കുര്‍ബാന, സിമിത്തേരി സന്ദര്‍ശനം, മാന്നാനം തീര്‍ത്ഥാടനം, ഇടവകാംഗമായ ഡീക്കന്‍ കുര്യാക്കോസ് വട്ടമുകളേലിന്റെ പൗരോഹിത്യ സ്വീകരണം എന്നിവ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."