HOME
DETAILS

കൈയേറ്റം ഒഴിപ്പിച്ച് ദേവസ്വം ഭൂമി വീണ്ടെടുക്കുന്നതിന് ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്ന്

  
backup
June 13 2017 | 21:06 PM

%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%a6%e0%b5%87%e0%b4%b5

കോട്ടയം: കൈയേറ്റമൊഴിപ്പിച്ച്  ദേവസ്വം ഭൂമി വീണ്ടെടുക്കുന്നതിന് എത്രയുംവേഗം ദേവസ്വം ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.  കോടതികളില്‍ ചോദ്യംചെയ്യാനാവാത്തവിധം  ജുഡീഷ്യല്‍ അധികാരങ്ങളോടുകൂടിയ ട്രൈബ്യൂണലാവണം രൂപീകരിക്കേണ്ടത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച് നിയമനിര്‍മാണമുണ്ടാവണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിനു കത്ത് നല്‍കിയിട്ടുണ്ടെന്നും പ്രയാര്‍  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള 700 ക്ഷേത്രങ്ങളിലെ 7,500 ഓളം ഏക്കര്‍ ഭൂമിയില്‍  അനധികൃത കൈയേറ്റങ്ങളുണ്ട്. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ അനധികൃതമായി കൈവശപ്പെടുത്തിയ എരുമേലി ദേവസ്വം, പശ്ചിമദേവസ്വം, ചെറുവള്ളി ദേവസ്വം എന്നിവയുടെ ഭൂമി തിരികെ ലഭിക്കണം. എരുമേലി ദേവസ്വത്തിന് മുന്‍ കാഞ്ഞിരപ്പള്ളി വില്ലേജില്‍ 1,842.08 ഏക്കറും പശ്ചിമദേവസ്വത്തിന് 4,531.18 ഏക്കറും ഭൂമിയുണ്ട്. എന്നാല്‍, ഇപ്പോള്‍ എരുമേലി ദേവസ്വത്തിന് 14 ഏക്കറും പശ്ചിമദേവസ്വത്തിന് 2.05 ഏക്കറും ഭൂമി മാത്രമാണ് കൈവശമുള്ളത്.
ഹാരിസണ്‍ കമ്പനി 2005ല്‍ ദേവസ്വം ഭൂമി ഉള്‍പ്പെട്ട ചെറുവള്ളി എസ്റ്റേറ്റ് നിയമവിരുദ്ധമായി ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്ക് കൈമാറി. ചെറുവള്ളി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലായിരുന്ന 2,200 ഏക്കര്‍ ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റിന്റെ കൈവശമുള്ളത്. ചെറുവള്ളി എസ്റ്റേറ്റ് ഉടമ ബിലീവേഴ്‌സ് ചര്‍ച്ച് പ്രതിനിധികളുമായി ഭൂമി വിട്ടുനല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഹാരിസണ്‍
അനധികൃതമായി ദേവസ്വം ഭൂമി കൈവശംവച്ചിരിക്കുകയാണെന്ന് സ്‌പെഷ്യല്‍ ഓഫിസര്‍ രാജമാണിക്യത്തിന്റെ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍,റിപോര്‍ട്ടിന് നിയമസാധുതയില്ലെന്നാണ് നിയമവകുപ്പിന്റെ നിലപാട്. റവന്യൂ വകുപ്പാവട്ടെ ഇത്തരമൊരു അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ ദേവസ്വം ഭൂമി തിരിച്ചുപിടിക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തരനടപടിയുണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ദേവികുളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന്റെയും വണ്ടിപ്പെരിയാര്‍ ക്ഷേത്രത്തിന്റെയും കൈയേറിയ ഭൂമിയും തിരികെ ലഭിക്കണം.സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളുമാണ് ദേവസ്വം ഭൂമി കൈയേറി സ്വന്തമാക്കിയിട്ടുള്ളത്. ദേവസ്വം ഭൂസ്വത്തുക്കള്‍ക്ക് മൗലികമായ ഉടമസ്ഥാരേഖകളില്ല. അതുകൊണ്ടുതന്നെ ഭൂപരിഷ്‌കരണനിയമം വന്നപ്പോള്‍ ദേവസ്വം ഭൂമി വന്‍തോതില്‍ പതിച്ചുനല്‍കി. റോഡുവികസനത്തിനും നഷ്ടപരിഹാരം നല്‍കാതെയും ദേവസ്വം ഭൂമി പലപ്പോഴായി ഏറ്റെടുത്തിട്ടുണ്ടെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  an hour ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  an hour ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  4 hours ago