'ജലമാണ് ജീവന്‍' ഉണ്ണികുളം പഞ്ചായത്തില്‍ ജലസംരക്ഷണ യജ്ഞത്തിന് തുടക്കം
പൂനൂര്‍: ജലമാണ് ജീവന്‍ എന്ന പ്രമേയത്തില്‍ ഉണ്ണികുളം പഞ്ചായത്തില്‍ നബാര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജലവിഭവ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പഞ്ചായത്തിന്റെ ജലവിഭവ ഭൂപടം നിര്‍മിച്ച് ജലസംഭരണികള്‍, ജലസ്രോതസുകള്‍ എന്നിവ കണ്ടെത്തി ജനപങ്കാളിത്തത്തോടെ സംരക്ഷണ പരിപാടികള്‍ നടപ്പാക്കുകയാണ് ലക്ഷ്യം.
പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ നടപ്പാക്കി വരുന്ന വിവിധ തരത്തിലുള്ള പ്രകൃതിവിഭവ സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി നബാര്‍ഡിന്റെ ജലസംരക്ഷണത്തെയും ബന്ധിപ്പിക്കുമെന്ന് യജ്ഞം ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയ് പറഞ്ഞു.
ജനപ്രതിനിധികള്‍, വാര്‍ഡ് സമിതി പ്രവര്‍ത്തകര്‍, സി.ഡി.എസ് അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ജലവിഭവ ഭൂപടം നിര്‍മിക്കുന്ന രീതിയെക്കുറിച്ച് പി.കെ ശ്രീനി ക്ലാസെടുത്തു.
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന അധ്യക്ഷയായി. മെംബര്‍മാരായ കെ.കെ.ഡി രാജന്‍, രബിന്‍ലാല്‍ സംസാരിച്ചു. 23 വാര്‍ഡുകളിലും ജലസംരക്ഷണ ക്ലാസുകളും ഭൂപട നിര്‍മാണ വര്‍ക്ക്‌ഷോപ്പുകളും പ്ലാന്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."