പയസ്വിനിയുടെ ഹൃദയം തകര്‍ത്ത് വീണ്ടും മണല്‍ക്കടത്ത്
ഇരിയണ്ണി: മഴ കുറഞ്ഞതോടെ വറ്റിവരണ്ട പയസ്വിനി പുഴയില്‍ നിന്നും അനധികൃത മണലെടുപ്പ് വ്യാപകമാവുന്നു. പാണ്ടിക്കണ്ടത്തും പരിസര പ്രദേശങ്ങളില്‍ നിന്നുമാണ് പുഴ വഴിയതോടെ വീണ്ടും മണലെടുപ്പ് രൂക്ഷമായത്.
പുഴയിലേക്ക് പ്രത്യേകമായി റോഡുണ്ടാക്കി ഇതിലൂടെ വാഹനങ്ങള്‍ ഇറക്കിയാണ് മണല്‍ കടത്തുന്നത്. പുഴയില്‍ നീരൊഴുക്ക് കുറഞ്ഞു വരുന്നതോടെ രൂപപ്പെടുന്ന മണല്‍തിട്ടകളിലാണ് കടത്തുകാരുടെ കണ്ണുകള്‍. രാത്രി 11മുതല്‍ പുലര്‍ച്ചെ വരെയാണ് മണല്‍ കൊണ്ടുപോകുന്നത്. ദിവസവും രാത്രി പത്തു ലോഡിലധികം മണല്‍ ഇവിടെ നിന്നും കടത്തുന്നുണ്ടെന്നും ചിലരുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നതെന്നുമാണ് പരിസരവാസികള്‍ പറയുന്നത്.പകല്‍ സമയത്ത് പുഴയോരത്ത് വാരിക്കൂട്ടിയിടുന്ന മണല്‍ രാത്രി വന്നു കടത്തികൊണ്ട് പോവുകയാണ് ചെയ്യുന്നത്. ആദൂര്‍, ബേഡകം പൊലിസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയാണ് ഈ പ്രദേശം.
അതുകൊണ്ട് തന്നെ പരിശോധനയുടെ കാര്യത്തിലും പലപ്പോഴും അതിര്‍ത്തി തര്‍ക്കവും പ്രകടമാണ്. അതിനു പുറമെ പുഴയോരത്തെ കാട്ടിനുള്ളില്‍ മണല്‍ കൂട്ടിയിടുന്നതിനാലും പൊലിസോ മറ്റു അധികൃതരോ പരിശോധന നടത്താന്‍ എത്തുമ്പോള്‍ മണല്‍ കടത്തുകാര്‍ക്ക് വിവരം നല്‍കാന്‍ പല സ്ഥലങ്ങളിലും ഏജന്റുമാര്‍ ഉള്ളതിനാലും പപ്പോഴും കടത്തുക്കാരെ പിടിക്കുടാന്‍ സാധിക്കാറില്ല.പയസ്വിനി പുഴയുടെ ഹൃദയം തകര്‍ത്ത് നടത്തുന്ന അനധികൃത മണലൂറ്റ് തടയാനുള്ള നടപടി സ്വീകരികരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."