റേഷന്‍ കാര്‍ഡില്‍ പിശകുകളുടെ മേളം
തൃക്കരിപ്പൂര്‍: പല തവണ തിരുത്തിയിട്ടും തെറ്റുകളുടെ പൂരവുമായാണ് റേഷന്‍ കാര്‍ഡ് വിതരണം തുടങ്ങിയത്. തൃക്കരിപ്പൂരിന്റെ പല ഭാഗങ്ങളിലും ഇന്നലെ റേഷന്‍ കാര്‍ഡ് വിതരണം ചെയ്തു. കൈയില്‍ കിട്ടിയ കാര്‍ഡ് ഒന്നു നോക്കിയപ്പോള്‍ ഞെട്ടാത്തവരില്ല.
ഗൃഹനാഥയാകേണ്ട ഭാര്യ പിതാവായും മകള്‍ ഗൃഹനാഥയായും രേഖപ്പെടുത്തിയുള്ള കാര്‍ഡാണ് ഒരു ഉപഭോക്താവിനു കിട്ടിയത്. മക്കളില്ലാത്ത ചിലര്‍ക്കു മക്കളുള്ളതായും ചില കാര്‍ഡിലുണ്ട്. റേഷന്‍ കടകള്‍ കേന്ദ്രീകരിച്ചായിരുന്നു കാര്‍ഡ് വിതരണം. കാര്‍ഡ് വിതരണം അറിഞ്ഞവര്‍ ഇന്നലെ പുലര്‍ന്നതോടെ റേഷന്‍ കടകള്‍ക്ക് മുന്‍പില്‍ കാത്തിരിപ്പായി.
സമയം എട്ടായതോടെ കാര്‍ഡിനായി എത്തിയവരുടെ നിര നീണ്ടു. മറ്റു കടകള്‍ക്കു തുറക്കാന്‍ പറ്റാത്ത അവസ്ഥയിലായി.
നോമ്പ് എടുത്തവരും എടുക്കാത്തവരും ഒരുപോലെ ക്ഷീണിച്ചു. തൃക്കരിപ്പൂര്‍ ടൗണില്‍ രണ്ടു റേഷന്‍ കടകളിലും തങ്കയത്തെ ഒരു റേഷന്‍ കടയിലെയും ഉപഭോക്താക്കള്‍ക്കാണ് ഇന്നലെ കാര്‍ഡ് വിതരണത്തിനായി എത്തിച്ചത്.
തങ്കയത്ത് 1700 ലധികം കാര്‍ഡുകളുണ്ടായിരുന്നു. തങ്കയം ഇസ്സത്തുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയുടെ അനുവാദത്തോടെ തങ്കയം മദ്‌റസയില്‍ വച്ചാണ് കാര്‍ഡ് വിതരണം ചെയ്തത്. ഇതു ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണകരമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."