എണ്ണ സംഭരണശാലകള്‍ക്കുനേരെ എപ്പോഴും ആക്രമണം ഉണ്ടാകാമെന്ന് ഹൂതി വിമതരുടെ മുന്നറിയിപ്പ്
ദുബായ്: സഊദിയിലെ എണ്ണ സംഭരണശാലകള്‍ക്കു നേരെ വീണ്ടും എപ്പോള്‍ വേണമെങ്കിലും ആക്രമണം നടക്കാമെന്ന മുന്നറിയിപ്പുമായി യെമനിലെ ഹൂതി വിമതര്‍. വിദേശികള്‍ എത്രയും പെട്ടെന്ന് പ്രദേശം വിടണമെന്നും അവര്‍ പറഞ്ഞു.
അരാംകോയ്ക്കു നേരെ നടത്തിയ ഭീകരാക്രമണം ഡ്രോണുകളും ജെറ്റ് എന്‍ജിനുകളും ഉപയോഗിച്ചായിരുന്നുവെന്നും ഹൂതി വക്താവ് യാഹിയ സരിയ ട്വിറ്ററില്‍ കുറിച്ചു.
യെമനുനേരെ സഊദി നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തിനുശേഷം എണ്ണ വിതരണത്തില്‍ കുറവുവരുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ യു.എസ് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി കരുതിവെച്ച എണ്ണ ഉപയോഗിക്കാന്‍ തനിക്ക് അധികാരമുണ്ടെന്ന് ട്രംപ് പറഞ്ഞു.
അതിനിടെ, അരാംകോയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് എണ്ണ ഉല്‍പാദനത്തിലുണ്ടായ കുറവുമൂലം അസംസ്‌കൃത എണ്ണ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. വില 20 ശതമാനം വര്‍ധിച്ച് ബാരലിന് 70 ഡോളറായി. 28 വര്‍ഷത്തിനിടെ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വിലവര്‍ധനവാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."