ഭരണകൂട ഭീകരതക്കെതിരേ കോണ്‍ഗ്രസ് ദേശീയ സമര സംഘടനയായി മാറുമെന്ന് ആന്റണി, ജയിലില്‍ പോകാനും മര്ദനമേല്ക്കാനും തയാറാകണമെന്നും ആഹ്വാനം
കോഴിക്കോട്: താല്‍ക്കാലിക നേട്ടത്തിനുവേണ്ടി ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുന്ന മോദി-അമിത്ഷാ ഭരണകൂട ഭീകരതക്കെതിരേയും ആര്.എസ്.എസ് ഉള്‍പ്പെടെ സംഘ്പരിവാര്‍ ഭീഷണികള്‍ക്കെതിരേയും ജനങ്ങളെ അണിനിരത്തി ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സമര സംഘടനയായി മാറുമെന്ന് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. ഇന്ത്യയുടെ ബഹുസ്വര പൈതൃകം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് ഒരിക്കല്‍ക്കൂടി ബഹുജനമുന്നേറ്റത്തിലൂടെ ലക്ഷ്യം കൈവരിക്കും.
ആവശ്യം വന്നാല്‍ ജയിലില്‍ പോകാനും മര്ദ്ദനമേല്ക്കാനും ഓരോ കോണ്‍ഗ്രസുകാരനും തയാറാവണം. കോണ്‍ഗ്രസിനെ ദേശീയ മുന്നേറ്റത്തിലൂടെ സമര സംഘടനയാക്കാന്‍ സോണിയാഗാന്ധിയും രാഹുലും ശ്രമിക്കുമ്പോള്‍ അതില്‍ ഏറ്റവും ഉജ്ജ്വലവും മാതൃകാപരവുമായ പങ്കാവണം കേരളത്തിലെ പാര്‍ട്ടി വഹിക്കേണ്ടതെന്ന് ആന്റണി ആവശ്യപ്പെട്ടു.
ലീഡര്‍ കെ. കരുണാകരന് ജന്മശതാബ്ദി പുരസ്കാരം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂ നളന്ദാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ലീഡര്‍ സ്റ്റഡി സെന്റര്‍ ചെയര്മാന് കെ. മുരളീധരന് എം.പി അധ്യക്ഷനായിരുന്നു. മുസ്ലിം ലീഗ് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ എം.പി അബ്ദുസമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."