HOME
DETAILS

പി. മോഹനനെ വധിക്കാനുള്ള ശ്രമം ആസൂത്രിതമെന്ന് മുഖ്യമന്ത്രി

  
backup
June 13 2017 | 22:06 PM

353180-2


കോഴിക്കോട്: സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനനെ വധിക്കാനുള്ള ശ്രമം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം ബോംബേറുണ്ടായ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസ് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കൂട്ടി തയാറാക്കിയ പ്ലാന്‍ പ്രകാരമാണ് അക്രമമുണ്ടായത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫിസുകള്‍ അക്രമിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ അക്രമം സംബന്ധിച്ച് ചില സംഭാഷണങ്ങള്‍ നടന്നിരുന്നു. അതില്‍ ഓഫിസുകള്‍ അക്രമിക്കപ്പെടുന്നത് ഒഴിവാക്കണമെന്നത് സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനു ശേഷവും ഓഫിസുകള്‍ക്ക് നേരെ അക്രമമുണ്ടായി .ഏത് കൂട്ടരായാലും ഓഫിസുകള്‍ക്ക് നേരെ അക്രമം നടക്കാന്‍ പാടില്ല. ഗൗരവപരമായ അന്വേഷണമാണ് കേസുമായി ബന്ധപ്പെട് നടക്കുന്നതെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും സര്‍വകക്ഷിയോഗ തീരുമാനം എല്ലാവരും പിന്തുടരണമെന്നും പിണറായി അഭ്യര്‍ഥിച്ചു.
കുമ്മനം രാജശേഖരന്റെ വാക്ക് ഇപ്പോള്‍ ആരും മുഖവിലക്കെടുക്കാറില്ല. ഡല്‍ഹിയില്‍ യെച്ചൂരിക്ക് നേരെ അക്രമമുണ്ടായപ്പോള്‍ സംഭവം നടന്നിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത് ഇതിനു ഉദാഹരണമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി ടി.പി രാമകൃഷ്ണന്‍, പി. മോഹനന്‍, കെ.ടി കുഞ്ഞിക്കണ്ണന്‍, കെ.കെ ലതിക, കെ. ചന്ദ്രന്‍ മാസ്റ്റര്‍, എം. മെഹബൂബ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  10 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  39 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  44 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  5 hours ago