'അമേസിങ് കാര്യവട്ടം' എല്ലാവര്‍ക്കും ഒരേ അഭിപ്രായം
തിരുവനന്തപുരം: ''കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം 'അമേസിങ്' ഇരു ടീമുകള്‍ക്കും ഇക്കാര്യത്തില്‍ എതിരഭിപ്രായമില്ല. ഇരുടീമുകളുടെ പരിശീലകരും ഒരു പോലെ ഇഷ്ടപ്പെടുന്ന കാര്യവട്ടത്തെ സ്റ്റേഡിയവും പിച്ചും വളരെ മനോഹരമായിട്ടാണ് ഒരുക്കിയിരിക്കുന്നത്.
അതിനൂതനമായ സാങ്കേതിക വിദ്യ, കാണികള്‍ക്കുള്ള ഇരിപ്പിടങ്ങളുടെ വിന്യാസം, പച്ചപ്പ് വിരിച്ച മൈതാനം എന്നിവ സന്തോഷം നല്‍കുന്നു. മികച്ച പോരാട്ടം തന്നെ കാണികള്‍ക്ക് ആസ്വദിക്കാനാവും'' വെസ്റ്റ് ഇന്‍ഡീസ് പരിശീലകന്‍ നിക് പോതാസിന്റെതാണ് ഈ വാക്കുകള്‍.
ടി20 കളിക്കാന്‍ വന്നപ്പോള്‍ കനത്ത മഴയായിരുന്നു. മണിക്കൂറുകള്‍ മഴ തിമിര്‍ത്തു പെയ്തിട്ടും മത്സരം ഉപേക്ഷിക്കേണ്ടി വന്നില്ല. ഇന്ത്യയ്‌ക്കെതിരേ വിജയം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും നിക് കൂട്ടിച്ചേര്‍ത്തു. ജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. യുവസംഘമാണ് കരുത്ത്. നാലാം ഏകദിന തോല്‍വി സാധാരണ ക്രിക്കറ്റില്‍ സംഭവിക്കുന്നതാണ്. ചില ദിവസങ്ങളില്‍ ജയിക്കും.
മറ്റു ചില ദിവസങ്ങളില്‍ തോല്‍ക്കും. അതേക്കുറിച്ചൊന്നും ആലോചിച്ച് അടുത്ത മത്സരങ്ങളില്‍ വേവലാതിപ്പെടാറില്ലെന്നും നിക് വ്യക്തമാക്കി. പരമ്പര ഇന്ത്യയുടെ വരുതിയിലാക്കുമെന്ന് ഇന്ത്യയുടെ ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍.
ബാറ്റിങ്‌നിര കരുത്തുറ്റതാണ്. ബൗളിങില്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കും ഭരത് അരുണ്‍ നയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."